ഭാരത് മിഷന്റെ യോഗങ്ങൾ നടത്തപ്പെട്ടു

തിരുവനന്തപുരം: ഭാരത്‌ മിഷൻ ഒരുക്കിയ ഉണർവ്വ് യോഗവും, ചിൽഡ്രൻസ് & യൂത്ത് ക്യാമ്പും ആനാട് പെനിയേൽ പ്രയർ ടെന്റിൽ വെച്ച് 2021 മാർച്ച്‌ 26-ന്, മൂന്ന് സെഷനുകളിലായി നടത്തപ്പെട്ടു. രാവിലെ 10 മുതൽ 1 വരെയും, വൈകുന്നേരം 6 മുതൽ 9 വരെയും നടന്ന ഉണർവ്വ് യോഗങ്ങളിൽ പാസ്റ്റർ ജോസി ജോർജ് മുഖ്യപ്രഭാഷണം നടത്തി. മിഷൻ മെലഡീസ് ഗാനശുശ്രൂഷ നിർവ്വഹിച്ചു. ചൈൽഡ് മിഷൻ ടീമിന്റെ നേതൃത്വത്തിൽ, ഉച്ചയ്ക്ക് ശേഷം ചിൽഡ്രൻസ് & യൂത്ത് ക്യാമ്പ് നടന്നു. പാസ്റ്റർ രതീഷ് സാം, പാസ്റ്റർ വിജയൻ, ഷിജു എസ്., ജോമോൻ ജോൺസൻ, ഷിനോ സാമുവൽ, അലൻ പി. ബാബു, മിനി രതീഷ്, ലിയ രതീഷ്, ലിൻഡ രതീഷ് എന്നിവർ വിവിധ ശുശ്രൂഷകൾ നിർവ്വഹിച്ചു.

-ADVERTISEMENT-

You might also like