പി വൈ പി എ അടൂർ വെസ്റ്റ് സെന്റർ വാർഷികം നടന്നു

അടൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ അടൂർ വെസ്റ്റ് സെന്റർ പി. വൈ. പി. എ വാർഷിക സമ്മേളനം 2020 മാർച്ച്‌ 28 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 മുതൽ ഐ.പി.സി ശാലേം ശൂരനാട് സഭയിൽ വെച്ച് നടന്നു.

Download Our Android App | iOS App

അടൂർ വെസ്റ്റ് സെന്റർ പി. വൈ. പി. എ പ്രസിഡന്റ്‌ പാസ്റ്റർ ജോർജ് തോമസ് അധ്യക്ഷനായിരുന്ന മീറ്റിങ്ങിൽ സെന്റർ സെക്രട്ടറി പാസ്റ്റർ ബിജു കോശി ഉദ്ഘാടനം ചെയ്യുകയും,പി. വൈ. പി. എ കൊട്ടാരക്കര മേഖല പ്രസിഡന്റ്‌ പാസ്റ്റർ ബിൻസ് ജോർജ് മുഖ്യ സന്ദേശം നൽകി.

post watermark60x60

വാർഷിക റിപ്പോർട്ട് പി വൈ പി എ സെന്റർ സെക്രട്ടറി ലിജോ സാമുവേലും, വാർഷിക കണക്ക് ട്രഷറർ ഫിന്നി കടമ്പനാട് എന്നിവർ വായിക്കുകയും
സെന്റർ സൺ‌ഡേ സ്കൂൾ ട്രഷറർ പാസ്റ്റർ ജോഷുവ മത്തായി, സെന്റർ പ്രെസ്പറ്ററി മെമ്പർ പാസ്റ്റർ ജോസ് വർഗീസ്, ക്രൈസ്തവ എഴുത്തുപുര കേരള സെക്രട്ടറി ഇവ. ജിബിൻ ഫിലിപ്പ് തടത്തിൽ എന്നിവർ ആശംസകൾ അറിയിച്ചു. വാർഷിക സമ്മേളനത്തിൽ താലന്ത് പരിശോധനാ വിജയികൾക്ക് സമ്മാനദാനം നൽകി.

പാസ്റ്റർ ജോജു ജോൺ, പാസ്റ്റർ ജോസഫ് സെബാസ്റ്റിൻ, ഇവ. ജോമോൻ തോമസ് എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകയും
സംഗീത ശുശ്രൂഷക്ക് സുവി: എബി ബാബു, സുവി: ബിൽസൺ ജോസഫ് , എബ്രഹാം, അലൻ , റോബിൻ എന്നിവർ നേതൃത്വം നൽകി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സഭാ ശുശ്രൂഷകൻമാരും പി. വൈ. പി. എ സഭ പ്രതിനിധികളും പങ്കെടുത്തു.

വാർഷിക സമ്മേളനത്തിന് പബ്ലിസിറ്റി കൺവീനർ ബിബിൻ, പി. വൈ. പി. എ സെന്റർ കമ്മറ്റി മെമ്പേഴ്സും നേതൃത്വം നൽകി.

-ADVERTISEMENT-

You might also like
Comments
Loading...