വെച്ചുച്ചിറ ഡൂലോസ് ബിബ്ലിക്കൽ സെമിനാരി: 20 മത് ഗ്രാജുവേഷൻ മാർച്ച് 23 ന് നടന്നു

വെച്ചുച്ചിറ: വെച്ചുച്ചിറ ഡൂലോസ് ബിബ്ലിക്കൽ സെമിനാരിയുടെ ഇരുപതാമത് ഗ്രാജുവേഷൻ ചൊവ്വാഴ്ച രാവിലെ 11 ന് സെമിനാരിയുടെ ഓഡിറ്റോറിയത്തിൽ കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ ബെൻസി യോഹന്നാന്റെ അധ്യക്ഷതയിൽ പാസ്റ്റർ തോമസ് ജോസഫ് പ്രാർത്ഥിച്ച് ആരംഭിച്ചു. തുടർന്ന് ലിവിങ് വോയ്സ് മല്ലപ്പള്ളി പാസ്റ്റർ ജയിംസ് കോശി ജോർജ് എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. കോളേജ് വൈസ് പ്രിൻസിപ്പൽ പാസ്റ്റർ സോനു ജോർജ് സ്വാഗത പ്രസംഗം നിർവഹിച്ചു ഗ്രാജുവേറ്റ് ചെയ്യുന്ന വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് അബിയ ജോൺസൺ ലഘു സന്ദേശം നൽകി, കോളേജ് ഡയറക്ടർ പാസ്റ്റർ വി പി ജോസ് മുഖ്യപ്രഭാഷകൻ ആയിരുന്നു. സെമിനാരിയുടെ അസോസിയേറ്റ് ഡയറക്ടർ മിസ്സിസ് ആൻ ജോസ് ബിരുദധാരികൾക്ക് ബിരുദം സമ്മാനിച്ചു. പതിനെട്ടോളം വിദ്യാർത്ഥികൾ ഗ്രാജുവേറ്റ് ചെയ്തു , പാസ്റ്റർ തോമസ് മാത്യു ഇവരെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു. പാസ്റ്റർ ജോൺസൺ മാത്യു, പാസ്റ്റർ സലൻ ചാക്കോ, പാസ്റ്റർ ജയിംസ് എബ്രഹാം, പാസ്റ്റർ ജെയിംസ് മാത്യു, പാസ്റ്റർ സുനി ഐക്കാട് , സിസ്റ്റർ ലിജോ ബെൻസൻ, സിസ്റ്റർ ജെനി ജയിംസ്, സിസ്റ്റർ സുബി ജോൺസൺ, പാസ്റ്റർ ബിജു കുമാർ കെ പി എന്നിവർ ആശംസ അറിയിച്ചു സിസ്റ്റർ ഗിരിജ സാം, പാസ്റ്റർ രാജ് കുമാർ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

You might also like