Download Our Android App | iOS App
പെർസിക്യൂഷൻ റിലീഫ് സ്ഥാപകൻ പാസ്റ്റർ ഷിബു തോമസ് മാർച്ച് 17 ബുധനാഴ്ച്ച എറണാകുളത്തെ ലേക്ക്ഷോർ ഹോസ്പിറ്റിലിൽ ഒരു സർജറിക്ക് വിധയപ്പെട്ടിരുന്നു. സാധാരണ നിലയിൽ രണ്ട് മണിക്കൂർ നേരം മാത്രം വേണ്ടിയിരുന്ന ശസ്ത്രക്രിയ ചില മെഡിക്കൽ കാരണങ്ങൾ കൊണ്ട് 7 മണിക്കൂർ നീണ്ടിരുന്നു. സർജറിയിൽ ഇടത് വൃക്കയുടെ മുകളിൽ നിന്നും ഏകദേശം 4.5 സെന്റിമീറ്റർ വലിപ്പമുള്ള ഒരു മുഴ പൂർണ്ണമായി നീക്കം ചെയ്ത് ബയോപ്‌സിയുടെ റിപ്പോർട്ടിനായി അയച്ചിട്ടുണ്ട്. രക്തസമ്മർദ്ദം ഉയർന്നതുകൊണ്ട് തലച്ചോറിന്റെ സി റ്റി സ്കാനും ചെയ്തിരുന്നു. ഇപ്പോൾ പാസ്റ്റർ ഷിബു തോമസ് ഓക്സിജൻ സപ്പോർട്ടോട് കൂടിയാണ് ശ്വസിക്കുന്നത്.

എല്ലാ ദൈവമക്കളും ദൈവദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.