ശാലോം ഗ്ലോബൽ ഫാമിലി: ‘A year of Glory’

തൃശ്ശൂർ: ലോകവ്യാപകമായി പടർന്നു പിടിച്ച കൊറോണ വൈറസ് വ്യാപനം തടയാൻ ഇന്ത്യാ ഗവണ്മെന്റ് പ്രഖ്യാപിച്ച ലോക്ക്ഡൌൺ മുഖാന്തരം ദൈവസഭയായി ഒരുമിച്ചു കൂടാൻ കഴിയാതെ വന്നപ്പോൾ ഐ.പി.സി തൃശ്ശൂർ ശാലോം ഗ്ലോബൽ ഫാമിലി 2020 മാർച്ച്‌ മാസം 22 ഞായറാഴ്ച ഓൺലൈൻ ആരാധന ആരംഭിച്ചു. ദൈവമക്കൾ ചിന്തിക്കാത്ത ഒരു പ്രത്യേക പ്രതിസന്ധിയിൽ കൂടെ കടന്നു പോകുന്നതിനാൽ അന്ന് മുതൽ ആരംഭിച്ച ഓൺലൈൻ പ്രാർത്ഥന എല്ലാ ദിവസവും മുടങ്ങാതെ കഴിഞ്ഞ ഒരു വർഷം നടത്തുവാൻ സാധിച്ചു. 2021 മാർച്ച്‌ 21 ഞായറാഴ്ച 365 ദിവസം പൂർത്തിയാവുകയാണ്,
ദിവസവും രണ്ടും മൂന്നും സെക്ഷൻ ആയി നടന്ന ഈ മീറ്റിംഗുകളിൽ ലോകത്തിന്റെ പല രാജ്യങ്ങളിൽ കർത്താവു ഉപയോഗിക്കുന്ന അനേക ദൈവദാസന്മാർ ശുശ്രൂഷിച്ചു. രണ്ടു പ്രാവശ്യമായി 40 ദിവസങ്ങൾ വീതം പൂർണമായി ഉപവാസ പ്രാർത്ഥനകൾ നടന്നു.
12 പേര് കർത്താവിന്റെ കല്പ്പന അനുസരിച്ചു, ചിലർ ആത്മ സ്നാനം പ്രാപിച്ചു.
ഒരു വർഷം തികയുന്ന 21 ഞായറാഴ്ച വൈകിട്ട് 7.30 മുതൽ 10 മണി വരെ ഒരു പ്രത്യേക വാർഷിക മീറ്റിംഗ് ക്രമീകരിച്ചിട്ടുണ്ട്.

പാസ്റ്റന്മാരായ സ്റ്റാൻലി കുമളി, സ്റ്റാൻലി തിരുവനന്തപുരം, ജിബിൻ കെ ജെ എന്നിവർ ആരാധനക്ക് നേതൃത്വം നൽകും

പാസ്റ്റന്മാരായ മനു ചെറിയാൻ കാനഡ, സാം ജോസഫ് കുമരകം, കെ ഓ തോമസ്, അഭിലാഷ് രാജ്, ഷിബു പിൻമഴ ഷിന്റോ പെരുമ്പാവൂർ, റേ കോഴിക്കോട്, സണ്ണി തോമസ് കാലിഫോണിയ, നിക്സൺ സണ്ണി തിരുവനന്തപുരം, സോമൻ എബ്രഹാം (യു.എസ്), ജെയിംസ് മുളവന മുംബൈ, ജോസ് മസ്കറ്റ്, ജോജി (യു.കെ), പ്രിൻസ് (യു.കെ), ഗോപൻ എറണാകുളം സിസ്റ്റർ അന്നാ കണ്ടത്തിൽ എന്നിവർ ദൈവ വചനം പ്രസംഗിക്കുന്നു.
പാസ്റ്റർ സജി ജോർജ് & കുടുംബം ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.