ക്രിസ്ത്യൻ മ്യൂസിഷ്യൻസ് ഫെലോഷിപ്പ് ഇൻഷുറൻസിന് തുടക്കമായി

തിരുവല്ല: ക്രിസ്ത്യൻ മ്യൂസിഷ്യൻസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഇൻഷുറൻസിന് തുടക്കം കുറിച്ചു. ക്രിസ്ത്യൻ മ്യൂസിഷ്യൻസ് ഫെലോഷിപ്പിൽ (സി.എം.എഫ്) ഇതിനോടകം 386 അംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇൻഷുറൻസ് എടുക്കുന്നതിന് ആവശ്യമായ തുകയുടെ ചെക്ക് സി.എം.എഫിന് വേണ്ടി സാംസൺ കോട്ടൂർ, ജോസ് ഹോളീ ബീറ്റ്സ്, ഷാജു ജോസഫ് , സിറിൾ നെറോണ എന്നിവർ ചേർന്ന് കമ്പനിയുടെ ഡിവിഷൻ മാനേജർ ശ്രീ. സമദ് കുമാർ, ഏജന്റ് ശ്രീ. സജിൻ എന്നിവർക്ക് കൈമാറി.

ക്രിസ്ത്യൻ മ്യൂസിഷ്യൻസ് ഫെലോഷിപ്പിൽ ഇതിനോടകം അംഗത്വമെടുക്കുവാൻ കഴിയാത്തവരുടെ ആവശ്യപ്രകാരം ഏപ്രിൽ മാസത്തിൽ 5 ദിവസം സി.എം.എഫിൽ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.