പാസ്റ്റർ സി.എം.മാത്യുവിന്റെ (ബേബി -71) സംസ്കാരം മാർച്ച് 20 നാളെ

മല്ലപ്പള്ളി/റാന്നി: ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ പാസ്റ്റർ കൂറിയന്നൂർ ചക്കുതറ സി.എം.മാത്യു(ബേബി -71) നിത്യതയിൽ പ്രവേശിച്ചു. ഭൗതികശരീരം മാർച്ച് 20 നാളെ രാവിലെ 8.00 ന് മല്ലപ്പള്ളിലുള്ള വസതിയിൽ കൊണ്ടുവരും. ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ മല്ലപ്പള്ളി ഐ പി സി സിയോൻ പുരത്ത് രാവിലെ 9 മുതൽ 12 വരെ ശുശ്രൂഷയ്ക്കും പൊതുദർശനത്തിനും ശേഷം കുന്നന്താനം രഹബോത്ത് ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.
1969 മുതൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പാസ്റ്ററായും, ശാരോൻ ബൈബിൾ കോളേജ്
അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മേൽപാടം, മുണ്ടത്താനം, മുട്ടുമൺ, പഴമ്പള്ളി, മഞ്ഞാടി, കുഴിക്കാല, കണ്ണംപള്ളി, ചാത്തങ്കേരി, എലിക്കാട്ടൂർ, കണ്ണാടി, കണിച്ചുകുളം എന്നീ സഭകളിൽ ശുശ്രൂഷകൻ ആയിരുന്നു. പരേതരായ സി. എം മത്തായിയുടേയും ഏലിയാമ്മയുടെയും മൂത്തമകനാണ്.
ഭാര്യ: സൂസമ്മ തോട്ടക്കാട് തണുങ്ങുംപതിക്കൽ കുടുംബാംഗമാണ്.
മക്കൾ: ഡോളി & കവുങ്ങുംപ്രയാർ മുണ്ടയ്ക്കാമണ്ണിൽ ലിജു ജോർജ് (ഗുജറാത്ത്),
പാസ്റ്റർ ഗോഡ്ലി & മല്ലപ്പള്ളി മേത്രയിൽ ബ്ലസ്സി (യു.കെ),
പാസ്റ്റർ ഫിന്നി ഓപ്പറേഷൻ അഗപ്പെ & ബ്ലസ്സി (ഡൽഹി).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.