റവ. ഡോ. അലക്‌സി ജോർജ് ഫെയ്ത് തിയോളജിക്കൽ സെമിനാരിയുടെ പ്രസിഡന്റായി നിയമിതനായി

അടൂർ: മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരിയുടെ പുതിയ പ്രസിഡന്റായി റവ. ഡോ. അലക്‌സി ജോർജ് നിയമിതനായി. സ്ഥാപക പ്രസിഡന്റ് ആയിരുന്ന റവ. ഡോ. ടി. ജി കോശിയുടെ നിര്യാണത്തെത്തുടർന്നാണ് പുതിയ നിയമനം.
യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ആഫ്രിക്കയിൽ നിന്നും വേദശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ഡോ. അലക്‌സി 1997 മുതൽ മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരിയിലെ പഴയ നിയമ വിഭാഗം അധ്യാപകനും അസോസിയേറ്റ് പ്രൊഫസറുമാണ്. അടൂർ വിനെയാർഡ് ചർച്ചിന്റെ സീനിയർ പാസ്റ്റർ കൂടിയാണ് ഇദ്ദേഹം.
ഭാര്യ ഡോ. ആനി ജോർജ് സെമിനാരിയുടെ പ്രിൻസിപ്പലായി ഇപ്പോൾ സേവമനുഷ്ഠിക്കുന്നു.
മക്കൾ: നേതൻ, ഷാരോൻ
മരുമകൾ: അനുഗ്രഹ ജോർജ്

-ADVERTISEMENT-

You might also like