ആർ. കെ. അനിൽകുമാറിന് കവിതാ പുരസ്കാരം

തിരുവനന്തപുരം: ക്രൈസ്തവ എഴുത്തുപുരയുടെ തിരുവനന്തപുരം യൂണിറ്റ് വൈസ് പ്രസിഡൻ്റ് ശ്രീ. ആർ. കെ. അനിൽ കുമാറിന് വീണ്ടും ഒരു കവിതാ പുരസ്കാരം കൂടി. ബുക്ക് കഫേ പബ്ലിക്കേഷൻസ് നൽകിയ നന്ദിത കവിതാ പുരസ്കാരത്തിനാണ് ഇത്തവണ അർഹനായത്.
തിരുവനന്തപുരത്തെ പ്രസ്സ് ക്ലബ്ബിനടുത്തുള്ള എം.കെ എൻ. ചെട്ടിയാർ ഹാളിൽ വച്ച് നടന്ന ബുക്ക് കഫേയുടെ ആറാമത് വാർഷികത്തോടനുബന്ധിച്ചുള്ള പുസ്തക പ്രകാശന വേളയിൽ വിവിധ മേഖലകളിലെ അവാർഡ് വിതരണ വേദിയിൽ നിരവധി സാംസ്കാരിക, സാഹിത്യ പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത കലാകാരൻ ശ്രീ. കിഷോറിൽ നിന്നാണ് പ്രസ്തുത അവാർഡ് ഏറ്റ് വാങ്ങിയത്.
കവി, ഗാനരചയിതാവ്, എഴുത്തുകാരൻ, പ്രഭാഷകൻ, അദ്ധ്യാപകൻ, മോട്ടിവേഷൻ സ്പീക്കർ എന്നീ നിലകളിൽ ശ്രദ്ധേയനായ ശ്രീ. ആർ. കെ. അനിൽകുമാർ എഴുതിയ ക്രിസ്തീയ ഭക്തിഗാനങ്ങൾ ഓഡിയോ, വീഡിയോ രൂപത്തിൽ റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്.
നന്ദിത കവിതാ പുരസ്കാരത്തിന് അർഹമായ 20 കവിതകൾ ഉൾപ്പെടെയുള്ള ശ്രീ ആർ. കെ അനിൽകുമാറിൻ്റെ കവിതാ സമാഹാരം ‘ഞാൻ നനഞ്ഞ മഴയിൽ നീ നനയാത്ത തുള്ളികൾ’ എന്ന പേരിൽ ഉടൻ പ്രകാശനം ചെയ്യപ്പെടുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading