ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ ആയി പാസ്റ്റർ എം കുഞ്ഞപ്പി തുടരും

ബാംഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പ്രീഫറൻസ് ബാലറ്റിൽ 81.45% നേടിയ പാസ്റ്റർ എം കുഞ്ഞപ്പി തൽസ്ഥാനത്തു തുടരും. മാർച്ച്‌ 11ന് പാസ്റ്റർ എബനേസർ സെൽവരാജിന്റെ നേതൃത്വത്തിൽ ബാംഗളൂർ മൈലപ്പനാഹള്ളി ഫെയ്ത്ത് ഇൻസ്റ്റിട്യൂഷൻ ഹാളിൽ വെച്ചാണ് പ്രെഫറൻസ് ബാലറ്റ് നടന്നത്.

Download Our Android App | iOS App

അതിനുശേഷമായി അതേ സ്ഥലത്തു വെച്ച് നടന്ന സ്റ്റേറ്റ് കൗൺസിൽ തിരഞ്ഞെടുപ്പിൽ പാസ്റ്റർമാരായ ഇ ജെ ജോൺസൻ, ജോസഫ് ജോൺ, റോജി ഇ. സാമൂവൽ, മത്തായി വർഗീസ്, കുരിയക്കോസ് പി വി എന്നിവർ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. കൊത്തന്നൂർ സഭാ ആസ്ഥാനത്തു നടന്ന പ്രഥമ കൗൺസിൽ മീറ്റിംഗിൽ പാസ്റ്റർ ഇ. ജെ. ജോൺസണെ കൗൺസിൽ സെക്രട്ടറി ആയി സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ തിരഞ്ഞെടുത്തു. പാസ്റ്റർ ജോസഫ് ജോൺ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ്ന്റെ നിലവിലെ ട്രഷറാർ ആണ്.

-ADVERTISEMENT-

You might also like
Comments
Loading...