മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി ജോർജ് മുത്തൂറ്റ്(72) അന്തരിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എംജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു. 72 വയസായിരുന്നു. ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. പത്തനംതിട്ടിയലെ കോഴഞ്ചേരിയില്‍ 1949 നവംബര്‍ രണ്ടിനാണ് അദ്ദേഹം ജനിച്ചത്.

post watermark60x60

കഴിഞ്ഞ വര്‍ഷം ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയിന്നു. കേരളത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായും കഴിഞ്ഞ വർഷം മാസിക റിപ്പോർട്ട് ചെയ്തത് ജോര്‍ജ് മുത്തൂറ്റിനെയായിരുന്നു. 1979 ൽ മുത്തൂറ്റ് ഗ്രൂപ്പിന്റെ എം.ഡി.യായി. 93 ലാണ് ചെയർമാനായി ചുമതലയേറ്റത്. ഓർത്തഡോക്സ് സഭാ മുൻ ട്രസ്റ്റിയായിരുന്നു.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ ദേശീയ എക്സിക്യൂട്ടിവ് അംഗവും സ്റ്റേറ്റ് കൗൺസിൽ അംഗവുമായിരുന്നു. സാറ ജോർജ് മുത്തൂറ്റാണ് ഭാര്യ. മൂന്നു മക്കളിൽ ഒരാളായ പോൾ മുത്തുറ്റ് 2009 ൽ കൊല്ലപ്പെട്ടിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like