പാലക്കാട്‌ സോൺ പി.വൈ.പി.എ 2021-23 വർഷത്തെ പ്രവർത്തനോത്ഘാടനം നാളെ

ജോബിൻ വർഗീസ് പാലക്കാട്

പാലക്കാട്‌ : പിവൈപിഎ പാലക്കാട് സോൺ 2021-23 വർഷത്തെ പ്രവർത്തന ഉത്ഘാടനം 06.03.21 രാവിലെ 10 മുതൽ ഐ.പി.സി ഹെബ്രോൺ തേനിടുക്ക് സഭയിൽ വെച്ചു നടക്കും.

ഐപിസി ആലത്തൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ ടി. പി പൗലോസ് ഉത്ഘാടനം നിർവഹിക്കുകയും പാലക്കാട്‌ സോൺ പ്രസിഡന്റ്‌ പാസ്റ്റർ ജിമ്മി കുര്യാക്കോസ് സന്ദേശം നൽകുകയും ചെയ്യുന്നു. പ്രസ്തുത പ്രോഗ്രാമിൽ പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ഡാനിയേൽ, ബ്രദർ. അജി കല്ലുങ്കൽ (സെക്രട്ടറി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ), ഇവാ. ഷിബിൻ ശാമൂവേൽ (സെക്രട്ടറി സ്റ്റേറ്റ് പിവൈപിഎ) തുടങ്ങിയവർ മുഖ്യാഥിതികളായി പങ്കെടുക്കുന്നു.

സോൺ പിവൈപിഎ ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും. തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

-Advertisement-

You might also like
Comments
Loading...