Download Our Android App | iOS App
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ ദില്ലി എയിംസില്‍ നിന്നാണ് കൊവാക്സിന്റെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചത്. പുതുച്ചേരി സ്വദേശി പി നിവേദയാണ് മോദിക്ക് വാക്‌സിന്‍ നല്‍കിയത്. എല്ലാ പൗരന്മാരും കോവിഡ് വാക്‌സിന്‍ എടുക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്‌സിന്‍ സ്വീകരിച്ചത്.