ഡോ.റ്റി ജി കോശിയുടെ സംസ്കാരം നാളെ

അടൂർ(മണക്കാല) : ശാരോൻ ഫെലോഷിപ്പ് മുൻ ജനറൽ പ്രസിഡൻ്റും മണക്കാല ഫെയ്ത്ത് തിയോളക്കൽ സെമിനാരി സ്ഥാപക പ്രസിഡൻ്റുമായ ഡോ.റ്റി ജി കോശിയുടെ (88) സംസ്കാരം നാളെ നടക്കും. തന്റെ ഭൗതീകശരീരം നാളെ രാവിലെ 9.30 മുതൽ ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വയ്ക്കും.. തുടർന്നു 12.30 മുതൽ സംസ്കാര ശുശ്രൂഷകൾ മണക്കാല ശാരോൻ സഭ സെമിത്തേരിയിൽ നടക്കും.
വിവിധ സഭാനേതാക്കൾ, രാഷ്ട്രീയ നേതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, തുടങ്ങി നിരവധി പേർ പങ്കെടുക്കും.
പാസ്റ്റർ ടി ജി കോശി 1963 ൽ അമേരിക്കയിലെ ഗാർലന്റെ ബാപ്റ്റിസ് ബൈബിൾ കോളജിലും സൗത്ത് വെസ്റ്റേൺ അസംബ്ലീസ് ഓഫ് ഗോഡ്
കോളജിലും വേദപഠനം നടത്തി. 1970ൽ അടൂർ- മണക്കാല കേന്ദ്രമാക്കി സെമിനാരി തുടങ്ങി. ഇന്ന് ഈ സെമിനാരി ഡോക്ടറേറ്റ് ബിരുദം വരെ നൽകുന്ന സെറാംപൂർ സർവകലാശാലയുടെ അംഗീകൃത ദൈവശാസ്ത്ര ഗവേഷണ പഠന കേന്ദ്രം കൂടെയാണ്.
കേരളത്തിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മറ്റു പല വിദേശരാജ്യങ്ങളിലും നിരവധി സഭകൾ സ്ഥാപിച്ചിട്ടുണ്ട്. സഭാ നേതാവ്, സഭാ സ്ഥാപകൻ, വേദാ ധ്യാപകൻ, വാഗ്മി, പ്രാർത്ഥനാ മനുഷ്യൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഭാര്യ: റാന്നി പുല്ലാംപളളിൽ ഏലിയാമ്മ (ശാരോൻ വനിതാ സമാജം പ്രസിഡന്റ്). മക്കൾ: ഡോ. ആനി ജോർജ് (പ്രിൻസിപ്പൽ,
ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി, മണക്കാല), ഡോ. സൂസൻ മാത്യു (പ്രിൻസിപ്പൽ ദീപ്തി സ്പെഷൽ സ്കൂൾ, മണക്കാല), റൂബി മാത്യൂസ് (ബൈബിൾ പരിഭാഷക), റവ. സാം ജി.കോശി (യു.എസ്). മരുമക്കൾ: പത്തനാപുരം ഇരട്ടകുളങ്ങരയിൽ ഡോ. അലക്സി ഇ.ജോർജ്, കൂട്ടിക്കൽ ചരുവിൽ ഡോ. മാത്യു സി. വർഗീസ്, പുതുപ്പള്ളി മാധവശേരിൽ റവ. മാത്യൂസ് എം. കുര്യൻ, മാവേലിക്കര പൈനുംമൂട് പുതുപ്പമ്പിൽ ശാലോമിൽ റെഞ്ചി സാം.

-ADVERTISEMENT-

You might also like
Comments
Loading...