റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കണ്‍വൻഷൻ മാർച്ച്‌ 10 മുതൽ

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ ചെന്നൈ സാർവ്വദേശീയ കണ്‍വൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും മാർച്ച്‌ 10 മുതൽ 14 വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ ദി പെന്തെക്കൊസ്ത് മിഷൻ സഭ ആസ്ഥനത്ത് നടക്കും.
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ കോവിഡ് മാനദണ്ഡപ്രകാരമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
സ്തോത്ര പ്രാർത്ഥന, സുവിശേഷ പ്രസംഗം, ബൈബിൾ ക്ലാസ്, പൊതുയോഗം, കാത്തിരിപ്പ് യോഗം, യുവജന മീറ്റിംഗ് എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് പ്രത്യേക രോഗശാന്തി ശുശ്രൂഷയോടെ കൺവൻഷൻ സമാപിക്കും. ചീഫ് പാസ്റ്റർന്മാരും സെന്റർ പാസ്റ്റർന്മാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പ്രസംഗം തത്സമയം ഇംഗ്ലീഷ്, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, പഞ്ചാബി, സിംഹള, നേപ്പാളി, നാഗാമിസ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും.
മാർച്ച്‌ 9 മുതൽ 10 വരെ ശുശ്രൂഷക സമ്മേളനവും മാർച്ച്‌ 15 ന് പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും സഭയുടെ വാർഷിക ജനറൽബോഡി മീറ്റിങ്ങും നടക്കും.
സാർവ്വദേശീയ കണ്‍വൻഷന്റെയും പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി മുഴു ലോകത്തിലുമുള്ള റ്റി.പി.എം സഭകളിൽ മാർച്ച്‌ 6 ശനിയാഴ്‌ച ഉപവാസ പ്രാർത്ഥനയും ചെന്നൈയിലെ സഭ ആസ്ഥനത്ത് ‘ഗ്രേസ് ഹാളില്‍’ കണ്‍വൻഷന്റെ ആരംഭ ദിവസം മുതൽ സമാപന ദിവസം വരെ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടക്കും.
ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്, അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവരും സഭയുടെ മറ്റു പ്രധാന ശുശ്രൂഷകരും കൺവൻഷനും നേതൃത്വം നൽകും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.

-ADVERTISEMENT-

You might also like