തൃക്കണ്ണമംഗൽ കൊച്ചുകിഴക്കേതിൽ കെയ്സീ വില്ലയിൽ കെ.സി ജോർജ് (84) അന്തരിച്ചു

കൊട്ടാരക്കര: തൃക്കണ്ണമംഗൽ കൊച്ചുകിഴക്കേതിൽ കെയ്സീ വില്ലയിൽ കെ സി ജോർജ് (84) ഇന്ന് രാവിലെ അന്തരിച്ചു. സംസ്കാരം പിന്നീട്. കൊച്ചുകിഴക്കേതിൽ കുടുംബയോഗം പ്രസിഡന്റ്‌, കൊട്ടാരക്കര സീനിയർ സിറ്റിസൺസ് അസോസിയേഷൻ പ്രസിഡന്റ്, ആയൂർ മാർത്തോമാ കോളേജ് ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു. തൃക്കണ്ണമംഗൽ എസ് കെ വി സ്കൂൾ അദ്ധ്യാപകൻ, കൊട്ടാരക്കരയിലെ പഴയ കാല പ്രമുഖ വസ്ത്ര വ്യാപാരി (കെയ്സീ ടെക്സ്ടൈൽസ് ), കൊട്ടാരക്കര ലയൺസ് ക്ലബ്‌ രൂപീകൃത അംഗം, കൊട്ടാരക്കര വൈ എം സി എ പ്രസിഡന്റ്, മലങ്കര മാർത്തോമാ സഭാ കൗൺസിൽ അംഗം, തൃക്കണ്ണമംഗൽ ശാലേം മാർത്തോമാ ഇടവക വൈസ് പ്രസിഡന്റ്‌, മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ച് മാനേജർ, എന്നീ തലങ്ങളിലും കൊട്ടാരക്കരയിലെ സാമൂഹിക, സാംസ്‌കാരിക, ആത്മീക മേഖലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സൂസമ്മ ജോർജ് (മോളി). മക്കൾ: സാറാ സജി(സജി), ജേക്കബ് ജോർജ് (ജിജി), ഫിലിപ്പ് ചാക്കോ (ബിജു )(എല്ലാവരും യു.എസ്). മരുമക്കൾ: സജി ജേക്കബ്, റെനി ജേക്കബ്, ഗ്രൂ ഫിലിപ്പ്.

-ADVERTISEMENT-

You might also like
Comments
Loading...