റ്റി.പി.എം കോഴിക്കോട് സെന്റർ കൺവൻഷൻ സമാപിച്ചു

കോഴിക്കോട്: ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് വാർഷിക സെന്റർ കൺവൻഷന് അനുഗ്രഹീത സമാപ്തി. ഫെബ്രുവരി 18 വ്യാഴം മുതൽ 21 ഞായർ വരെ വയനാട് റോഡിലുള്ള റ്റി.പി.എം കോഴിക്കോട് സെന്റർ സഭാ ഹാളിൽ നടന്നു.
സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം നിശ്ചിത ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് സുവിശേഷ പ്രസംഗം, വേദപാഠം, പൊതുയോഗം, കാത്തിരിപ്പ് യോഗം, യുവജന മീറ്റിംഗ്, കാത്തിരിപ്പ് യോഗം എന്നിവയും ഞായറാഴ്ച സെന്ററിലെ പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗത്തോടും കൺവൻഷൻ സമാപിച്ചു.
സഭയുടെ സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.

-ADVERTISEMENT-

You might also like
Comments
Loading...