ട്രാൻസ്ഫോർമേഴ്‌സ് വി.ബി.എസ് തീം പ്രസിദ്ധീകരിച്ചു

തിരുവല്ല: ട്രാൻസ്ഫോർമേഴ്‌സ് വി ബി എസ് ഏറ്റവും പുതിയ തീം പ്രസിദ്ധീകരിച്ചു . കുട്ടികളെയും യുവജനങ്ങളെയും ദൈവോന്മുഖമായി നയിക്കുന്ന ട്രാൻസ്ഫോർമേഴ്‌സ് ടീം ഈ കോവിഡ് കാലത്തും ഓൺലൈൻ പ്രോഗ്രാമുകളുമായി അതിനൂതനപദ്ധതികളോടെ മുന്നേറുന്നു .

post watermark60x60

“ട്രാൻസ്ഫോർമേഴ്‌സ്- ദ് റിയൽ ലൈഫ് ചെയിൻജേഴ്‌സ് “എന്ന പുതിയ തീം അപ്പൊ 17 : 6 നെ ആസ്പദമാക്കി ചെറുപ്രായത്തിൽത്തന്നെ ജീവിത രൂപാന്തരത്തിലൂടെ ലോകത്തെ സ്വാധീനിക്കുന്നവരാകുക എന്ന ലക്ഷ്യത്തിലേക്ക് പുതുതലമുറയെ ഒരുക്കുന്നതാണ് . ഓരോ കുട്ടിയും ഓരോ വ്യക്തിയും അവരുടെ ജീവിതത്തിൽ ദൈവത്തെ കണ്ടുമുട്ടുന്നതിലൂടെയാണ് രൂപാന്തരപ്പെടുന്നത് എന്ന തിരിച്ചറിവോടെയാണ് ട്രാൻസ്ഫോർമേഴ്‌സ് ഈ സിലബസ് തയാറാക്കിട്ടുള്ളത് .

മൂന്ന് മുതൽ അഞ്ചു ദിവസം വരെ ലോക്കൽ സഭകൾക്ക് ഓൺലൈനായും അല്ലാതെയും നടത്താവുന്ന വി ബി എസ് ആണിത്. ലോക്കൽ സഭകൾക്ക് അവരവരുടെ സ്വന്തം നിലയിൽ വി ബി എസ് നടത്തുന്നതിനു വേണ്ടിയുള്ള ട്രെയിനിങ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 9072222115

-ADVERTISEMENT-

You might also like