ഇന്നത്തെ ചിന്ത : ആശ്വസിപ്പിക്കേണ്ടവർ ദോഷം ചെയ്തപ്പോൾ…| ജെ. പി വെണ്ണിക്കുളം

ഇയ്യോബിന്റെ കഷ്ടതയിൽ അവനെ ആശ്വസിപ്പിക്കാൻ വന്ന മൂന്നു സ്നേഹിതർ അവനെ ആശ്വസിപ്പിക്കുന്നതിനു പകരം വേദനപ്പെടുത്താനാണ് ശ്രമിച്ചത്. 7 ദിവസത്തെ അവരുടെ മൗനം ഗുണത്തെക്കാൾ ദോഷമാണ് ചെയ്തത്. അതു ഇയ്യോബിൽ മാനസിക സംഘർഷം ഉളവാക്കാൻ കാരണമായി. പ്രിയരെ, കഷ്ടതയിൽ ഇരിക്കുന്നവരെ ആശ്വസിപ്പിക്കുന്നതിനു പകരം അവർക്ക് കൂടുതൽ വേദന കൊടുത്താൽ ചിലപ്പോൾ അവർ അഗാധ ദുഃഖത്തിലാണ്ടു പോകും. പ്രയാസത്തിലിരിക്കുന്നവർക്കു ഒരു നല്ല വാക്ക് ഫലപ്രദമായ ഔഷധമായിരിക്കും.

post watermark60x60

ധ്യാനം: ഇയ്യോബ് 2
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like