വുമൺ ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ച ദയഭായ്ക്ക് 126-മത് മാരാമൺ കൺവെൻഷനിൽ ആദരവ്

കുമ്പനാട് : 126-മത് മാരാമൺ കൺവെൻഷൻ വേദിയിൽ ലോകപ്രശസ്ത സോഷ്യൽ ആക്റ്റീവിസ്റ്റും, വുമൺ ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ച ദയഭായ്ക്ക് സംസ്ഥാന പി വൈ പി എ കൗൺസിൽ അംഗവും, പി വൈ പി എ ടെണിങ് പോയിന്റ് ഡയറക്ടറുമായ പാസ്റ്റർ ജെറി പൂവക്കാല മെമെന്റോ നൽകി ആദരിച്ചു. ഇന്നലെ നടന്ന യോഗത്തിലാണ് അവാർഡ് നൽകി ആദരിച്ചത്.

post watermark60x60

വനിതാ വുമൺ ഓഫ്‌ ദ ഇയർ പുരസ്കാരം 2007‌, വിജിൽ ഇന്ത്യയുടെ നാഷണൽ ഹ്യൂമൺ റൈറ്റ്സ്‌ അവാർഡ്‌, അയോദ്ധ്യാ രാമായൺ ട്രസ്റ്റിന്റെ ജനനീ ജാഗ്രതീ അവാർഡ്‌,
സ്വിറ്റ്സർലാന്റിലെ കേളീ വുമൺ ഓഫ്‌ ദി ഇയർ അവാർഡ്, കേരളത്തിലെ സുരേന്ദ്രനാഥ്‌ ട്രസ്റ്റ്‌ അവാർഡ്‌, മികച്ച സാമൂഹികപ്രവർത്തകയ്ക്കുള്ള 2001ലെ ധർമ്മഭാരതി ദേശീയ പുരസ്കാരം, ദി സ്‌പിരിറ്റ്‌ ഓഫ്‌ അസീസി’ ദേശീയ പുരസ്‌കാരം 2010, പി.കെ.എ. റഹീം സ്മാരക പുരസ്കാരം 2010 എന്നീ അവാർഡുകൾ ദയഭായ്ക്ക് ലഭിച്ചിട്ടുണ്ട്.
ഡോ. തോമസ് മാർ തീത്തോസ്, അഡ്വ.ചെറിയാൻ സി തോമസ്, റവ.ജോൺ മാത്യു സി, റവ.തോമസ് ജോർജ്, റവ. പ്രിൻസ് ആർ, റവ.റിനു രാജ് എന്നിവർ പങ്കെടുത്തു.

-ADVERTISEMENT-

You might also like