ആരാധനാലയങ്ങൾ നിർമിക്കുന്നതിനും നവീകരിക്കുന്നതിനും കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ആരാധനാലയങ്ങൾ സ്ഥാപിക്കുന്നതിന് കൂടുതൽ വ്യക്തത വരുത്തി പുതിയ ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി. ഒരു ആരാധനാലയം സ്ഥാപിച്ചാൽ അവിടെ നിലനിൽക്കുന്ന മതസൗഹാർദവും ക്രമസമാധാനവും തകരാൻ ഇടയാകുമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ ആ നിർമാണം തടയണം. പകരം മറ്റേതെങ്കിലും ഇടങ്ങളിലേക്ക് ആരാധനാലയം മാറ്റണം. മുൻകൂർ അനുമതിയില്ലാതെ ആരാധനാലയങ്ങൾ സ്ഥാപിക്കാനും നവീകരിക്കാനും തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകരുത്. ഇതിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും. ആരാധനാലയങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികൾ പൊതു ജനങ്ങൾക്കു ബുദ്ധിമുട്ടാകരുത്. റോഡ് വീതികൂട്ടുന്നതിന് ആവശ്യമായ സ്ഥലം മാറ്റിവച്ച ശേഷമേ നിർമാണവും നവീകരണവും പാടുള്ളു എന്നും ആഭ്യന്തര അഡിഷനൽ ചീഫ് സെകട്ടറിയുടെ ഉത്തരവിൽ പറയുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.