ഈസ്റ്റർ വാരത്തിൽ തിരഞ്ഞെടുപ്പ് ഒഴിവാക്കണം: കെസിബിസി

കൊച്ചി: ഈസ്റ്റർ വാരത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നു കെസിബിസി ആവശ്യപ്പെട്ടു. പെസഹാ
വ്യാഴം, ദുഃഖ വെള്ളി, ഈസ്റ്റർ എന്നി വരുന്ന ഏപ്രിൽ 1 മുതൽ 4 വരെ തീയതികളിൽ
തിരഞ്ഞെടുപ്പ് ഒഴിവാക്കണം. ക്രൈസ്‌തവർ
രാഷ്ട്രീയ പ്രവർത്തകർക്കും ഉദ്യോഗസ്ഥർ
ക്കും തിരഞ്ഞെടുപ്പു ജോലി ചെയ്യേണ്ടി വരുമെന്നതിനാൽ ഈസ്റ്റർ കഴിഞ്ഞു വരുന്ന 5, 6 തീയതികളും തിരഞ്ഞെടുപ്പു ഷെഡ്യൂളിൽ നിന്ന് ഒഴിവാക്കണമെന്നു കേരള കത്തോലിക്കാ ബിഷപ്പ്സ് കൗൺസിൽ പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

-ADVERTISEMENT-

You might also like
Comments
Loading...