പാസ്റ്റർ കുത്തേറ്റ് മരിച്ചു

എരുമേലി: മുണ്ടത്താനം എബനേസർ ചർച്ച് ശുശ്രൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ അജീഷ് ജോസഫ് (41) കുത്തേറ്റ് മരിച്ചു. കുറുവൻമൂഴിയിലുള്ള തന്റെ സ്വന്ത ഭവനത്തിന് സമീപമുള്ള മുളക്കൽ അപ്പു എന്ന ജോബിനാണ് പ്രതി. ഫെബ്രുവരി 14 ഞാറാഴ്ച്ച സ്ഥിരം മദ്യപനായ ജോബിൻ തന്റെ ജേഷ്ഠ സഹോദരൻ ജോപ്പനുമായി ഉണ്ടായ പ്രശ്നം പരിഹരിക്കുന്നതിനായി പാസ്റ്റർ അജീഷിനെ തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ യാതൊരു പ്രകോപനവും കൂടാതെ മദ്യലഹരിയിൽ ആയിരുന്ന ജോബിൻ ഒളിപ്പിച്ചു വച്ചിരുന്ന കത്തി ഉപയോഗിച്ച് കുത്തി വീഴ്ത്തുകയായിരുന്നു.

post watermark60x60

രണ്ടു ദിവസമായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് ഫെബ്രുവരി 16 ചൊവ്വാഴ്ച്ച വെളുപ്പിന് 2 മണിയോടെ ആയിരുന്നു മരണം. സംസ്കാരം ഇന്ന് വൈകിട്ട് ആറ് മണിക്ക് നാലാം മൈൽ മൗണ്ട് സിയോൺ സെമിത്തേരിയിൽ വച്ച് നടത്തപ്പെടും. ഭാര്യ : മിനി. മക്കൾ : ആഷ്മി (5 വയസ്സ് ), ആശേർ (2 വയസ്സ്). ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

You might also like