ലേഖനം: നന്മയുള്ള ഗലീലയാകാം | ലിജോ ജോസഫ്

ഇസ്രയേലും യോർദാനും ഇടയിൽ കരകൾ കൊണ്ട് ചുറ്റപ്പെട്ട ഉപ്പുജല തടാകം ആണ് ചാവുകലടൽ അഥവാ ഡെഡ് സീ അല്ലെങ്കിൽ സീ ഓഫ് സോൾട്ട്. ഭൂമിയിലെ ഏറ്റവും താഴ്ന്ന ജലാശയം ആണ് ഇത്.ഈ ജലാശയത്തിൽ ആരും മുങ്ങിത്താണു പോവുകയോ ആണ്ടു പോവുകയോ ഇല്ല എന്നത് ഒരു വലിയ പ്രത്യേകതയാണ്.ആയതിനാൽ തന്നെ വെള്ളത്തിൽ പൊങ്ങി കിടന്നു ഉല്ലസിക്കുന്നതിനായി വിനോദസഞ്ചാരികൾ ഇവിടേക്ക് പാഞ്ഞ് വരാറുണ്ട്.

post watermark60x60

ഉയർന്ന അളവിലുള്ള ലവണാംശം അഥവാ സോൾട്ട് കണ്ടൻറ് കാരണം ഈ പ്രദേശം ജന്തു വളർച്ചയെ പോഷിപ്പിക്കുന്നില്ല. കടൽക്കരയിൽ ആവട്ടെ സസ്യലതാദികൾ വളരുകയും ഇല്ല.

എന്നാൽ ചാവുകടലിന്റെ വടക്കുഭാഗത്തായി ഗലീല കടൽ പരന്നുകിടക്കുന്നു.ഗലീല കടലും അതിൻറെ പ്രദേശങ്ങളും വളരെയധികം ഭംഗിയുള്ളതും ജീവനുള്ളതും ആയി കാണപ്പെടുന്നു.അതിൻറെ കടൽക്കരയിൽ ആകട്ടെ പൂക്കളും ചെടികളും മരങ്ങളും ഒക്കെ തിങ്ങി നിറഞ്ഞു നിൽക്കുന്നു.

Download Our Android App | iOS App

അത്യന്തം ഫലപുഷ്ടി ഉള്ളതും, വർണ്ണ ശോഭയോട് കൂടിയ സമ്പുഷ്ടമായ കാഴ്ചകളും, അനുഭവങ്ങളും ഗലീല നൽകുമ്പോൾ, ചാവുകടലും അതിൻറെ പരിസരപ്രദേശങ്ങളും എന്തുകൊണ്ടാണ് ഇങ്ങനെ വൈരുധ്യം നിറഞ്ഞ അനുഭവങ്ങൾ സമ്മാനിക്കുന്നത്?

ഇവിടെ നമുക്ക് കണ്ടെത്താൻ കഴിയുന്ന ശ്രേഷ്ഠകരമായ ഒരു കാഴ്ചയുണ്ട്. ഇരു കടലുകളും ജലം സ്വീകരിക്കുന്നത് യോർദാൻ നദിയിൽ നിന്നും ആണ് എന്നുള്ളതാണ്.എന്നിരുന്നാലും ഒന്നു ജീവനുള്ളതും മറ്റൊന്ന് ജീവനില്ലാത്തതും ആയി കാണപ്പെടുന്നത് എന്തുകൊണ്ടാണ്?

യോർദാനിൽ നിന്നും ഒഴുകിയെത്തുന്ന ജലത്തെ ഗലീല കടൽ സ്വീകരിക്കുകയും അതിനുശേഷം പല ഇടങ്ങളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്നു.ആയതിനാൽ തന്നെ ഗലീല ഫലപുഷ്പവും, ഭംഗിയേറിയതുമായി കാണപ്പെടുന്നു.

എന്നാൽ ചാവുകടൽ ആകട്ടെ യോർദാനിൽ നിന്നും ഒഴുകിയെത്തുന്ന ജലത്തെ സ്വീകരിച്ചിട്ട് തന്നിൽ തന്നെ സൂക്ഷിക്കുന്നു.അവിടെ നിന്നും മറ്റ് എവിടേയ്ക്കും ഒഴുകി നീങ്ങുവാൻ അരുവികളോ, നീർച്ചാലുകളോ ഇല്ല. ഈ ഒരു സ്വഭാവം അതിനെ കൂടുതൽ ഉപ്പുള്ളതും, അനാരോഗ്യകരമായ അവസ്ഥയിലേക്കും നയിക്കുന്നു. അതിൻറെ ഫലമായി ആ സമുദ്രം ജീവനില്ലാതെ ഇന്നും ആയിരിക്കുന്നു.

മുകളിൽ പരാമർശിക്കപ്പെട്ട കടലുകളുടെ സ്വഭാവങ്ങളെ ചില ജീവിതങ്ങള്ളോട് എങ്കിലും ഉപമിക്കാൻ സാധിക്ക്മായിരിക്കാം എങ്കിലും എനിക്ക് ഏറെ പ്രിയം നന്മയുള്ള ആ ഗലീല കടലിനോട് തന്നെയാണ്.

ജീവിതം അർത്ഥപൂർണമാകുന്നത് ദൈവത്തിൽ നിന്നും നന്മകൾ സ്വീകരിക്കുന്നതിലൂടെ മാത്രമല്ല, അത് സഹജീവികള്ലേക്ക് പകർന്നു കൊടുക്കുന്നതിലൂടെ ആണ്.

ലിജോ ജോസഫ്

-ADVERTISEMENT-

-ADVERTISEMENT-

You might also like