പ്രതിപക്ഷ നേതാവുമായി പി.സി.ഐ കോട്ടയം ജില്ലാ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി

വാർത്ത: പാസ്റ്റർ രാജീവ് ജോൺ

കോട്ടയം: പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കോട്ടയം ജില്ലാ പ്രസിഡന്റ്‌ പാസ്റ്റർ പി.എ ജെയിംസിന്റെ നേതൃത്വത്തിൽ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പാസ്റ്റർ കെ.ഒ ജോൺസൻ, കോട്ടയം ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ എന്നിവരും കോട്ടയം ജില്ലയിലെ മറ്റ് പെന്തെക്കോസ്ത് നേതാക്കളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടികാഴ്ച നടത്തി. കോട്ടയം ഒളശ എ.ജി റെവലേഷൻ സഭാശുശ്രൂഷകനും ക്രൈസ്‌തവ എഴുത്തുപുര കോട്ടയം യൂണിറ്റ് പ്രസിഡന്റും കൂടെയായ പാസ്റ്റർ രാജീവ് ജോൺ അധ്യക്ഷനായിരുന്നു. പെന്തെക്കോസ്ത് സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് മാന്യമായ തീരുമാനം കൈകൊള്ളും എന്ന് പ്രതിപക്ഷ നേതാവ് ഉറപ്പു നൽകി. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.
കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് പാസ്റ്റർ രാജീവ് ജോണിന് കെ.പി.സി.സി മൈനോരിറ്റി ഡിപ്പാർട്മെന്റ് ചാരിറ്റി അവാർഡ് നൽകി ആദരിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, പി.ജെ ജോസഫ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴനാടൻ, മോൻസ് ജോസഫ് എം.എൽ.എ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

-ADVERTISEMENT-

You might also like
Comments
Loading...