പാർക്കുവാൻ ഒരു ഭവനം പദ്ധതിയുമായി കുമ്പനാട് സെന്റർ പി വൈ പി എ

കുമ്പനാട്: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ കളരിക്കോട്‌ സഭാ വിശ്വാസിയായ സുവിശേഷകൻ എം ബാബുവിന് ഒരു ഭവനം നിർമ്മിച്ചു നൽകി മാതൃകയായി കുമ്പനാട് സെന്റർ പി വൈ പി എ. ഐ പി സി കുമ്പനാട് സെന്റർ അസ്സോസിയേറ്റ് മിനിസ്റ്റർ പാസ്റ്റർ റ്റി ജെ എബ്രഹാം ഭവന പ്രതിഷ്ഠാ ശുശ്രൂഷ നടത്തി സുവിശേഷകനും കുടുംബത്തിനും പ്രാർത്ഥനയോടെ താക്കോൽ കൈമാറി. സെന്റർ സെക്രട്ടറി പാസ്റ്റർ റെജിമോൻ ജേക്കബ് സന്നിഹിതനായിരുന്നു.

ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയ്ക്ക് എക്കാലവും അഭിമാനമായി വിവിധ തരത്തിലുള്ള സാമൂഹീകവും ആത്മീയവുമായ പ്രവർത്തനങ്ങൾ കുമ്പനാട് സെന്റർ പി വൈ പി എ കാഴ്ചവെച്ചിട്ടുണ്ട്. ലോകം കണ്ട രണ്ടു വലിയ മഹാമാരികളിലും ഒട്ടനവധി ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ സെന്റർ പി വൈ പി എ യ്ക്ക് ചെയ്യുവാൻ സാധിച്ചു എന്നത്‌ അഭിനന്ദനാർഹം ആണ്. സഞ്ചാര സുവിശേഷകനായ പാസ്റ്റർ എം ബാബു അനേകം വർഷങ്ങളായി പത്തനാപുരത്ത് ദൈവ വേലയിൽ ആയിരുന്നു. എന്നാൽ തന്റെ ഭാര്യക്ക് ഉണ്ടായ അപകടം നിമിത്തം പത്തനാപുരത്ത് നിന്നും സ്വദേശത്തേക്ക് തിരികെ എത്തിയതാണ് ഈ മിഷനറി കുടുംബം. ഈ ലോക്ക്ഡൗൺ കാലയളവിൽ കുട്ടികൾക്ക് ഉള്ള പഠനോപഹാരവുമായി പോയപ്പോഴാണ് സുവിശേഷകന്റെ നിലവിലുളള വീടിന്റെ ദുരവസ്ഥ കണ്ട് ഒരു നല്ല പാർപ്പിടം വെച്ചു നൽകുന്ന ദൗത്യം പാസ്റ്റർ ബ്ലെസ്സൺ കുഴിക്കാലയുടെ അധ്യക്ഷതയിൽ പി വൈ പി എ കുമ്പനാട് സെന്റർ കമ്മിറ്റീ ഏറ്റെടുത്തത്. സമൂഹത്തിന്റെ നാനാ തുറകളിൽ പ്രവർത്തിക്കുന്ന ഒട്ടനവധി ആളുകളും കുമ്പനാട് സെൻറ്ററിലെ പാസ്റ്ററുമാരായ സാമുവേൽ പി മാത്യു, അനിയൻകുഞ്ഞ് ചേടിയത്ത്, ജെയ്സൺ കെ സാം,വിക്ടർ മലയിൽ, കൂടാതെ ലെഫ്റ്റ്‌ കേർണൽ വി ഐ ലൂക്ക്, ബ്രദർ ജേക്കബ് തോമസ്, ആശംസകൾ അറിയിച്ചു. കുമ്പനാട് സെന്റർ പി വൈ പി എ എക്സിക്യൂട്ടീവ്സ് കമ്മിറ്റി അംഗങ്ങളും മീറ്റിംഗിൽ സന്നിഹിതരായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.