മാരാമൺ കൺവൻഷന് തുടക്കമായി

മാരാമൺ (പത്തനംതിട്ട): 126ാമത് മാരാമൺ കൺവൻഷന് ഇന്ന് പമ്പാ തീരത്ത് തുടക്കമായി. കോവിഡ് മാനദണ്ഡം കർശനമാക്കിയതിനാൽ 200 പേർക്കു മാത്രമാണ് പ്രവേശനം. സമൂഹമാധ്യമങ്ങൾ വഴി തത്സമയം കൺവൻഷൻ ഉച്ചകഴിഞ്ഞ് യോഗങ്ങൾ കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
3ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൺവൻഷൻ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ റവ.ഡോ.
റോജർ ഗെയ്ക്കവാദ് (ഗുവാഹത്തി) മുഖ്യസന്ദേശം നൽകും.
സഭയ്ക്കു കീഴിലെ ഭദ്രാസനങ്ങളിൽനിന്നു
തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമേ കൺവൻഷൻ പന്തലിൽ പ്രവേശിപ്പിക്കൂ എന്ന് മാർത്തോമ്മാ മെത്രാപ്പൊലീത്ത
അറിയിച്ചു.

-ADVERTISEMENT-

You might also like