മന്ദമരുതി വാഹനപകടം: റാന്നി നാറാണംമൂഴി പഞ്ചായത്തംഗം അഡ്വ. സാംജി ഇടമുറിയുടെ സമയോചിത ഇടപെടൽ

റാന്നി: വെച്ചുച്ചിറ മന്ദമരുതി സെന്റ് തോമസ് ക്നാനായ കുരിശുപള്ളിക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് നടന്ന വാഹനപകടത്തിൽ ഇടമുറി ആന്താര്യത്ത് (കാലായിൽ) പാസ്റ്റർ വർഗീസ് തോമസ് (എബി 48) സംഭവ സ്ഥലത്തു മരിച്ചിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ സുശീലയെ (44) മന്ദമരുതി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ റാന്നിക്കു കൊണ്ടു പോകാനായിരുന്നു നിർദേശം. ആശുപതിയിൽ ആംബുലൻസ് ഡ്രൈവർ ഇല്ലാതിരുന്നതിനെ തുടർന്ന് ഇടമുറി ചർച്ച് ഓഫ് ഗോഡ് സഭാംഗവും നാറാണംമൂഴി പഞ്ചായത്തംഗവും യൂത്ത്‌ കോൺഗ്രസ്സ്‌ റാന്നി നിയോജകമണ്ഡലം പ്രസിഡന്റുമായ അഡ്വ സാംജി ഇടമുറി സമയോചിതമായി ഇടപെട്ട് ആംബുലൻസ് ഓടിച്ച് റാന്നിയിലെ സ്വകാര്യ ആശുപ്രതിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് സുശീലയെ കോഴഞ്ചേരി സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

-ADVERTISEMENT-

You might also like