ആരാധനാലയ നിർമ്മാണനുമതി: തദ്ദേശസ്ഥാപനങ്ങൾക്ക്

ജിജി തേക്കുതോട്

മതപരമായ ആവശ്യങ്ങൾക്കും ആരാധനകൾക്കും വേണ്ടിയുള്ള കെട്ടിടം നിർമിക്കുന്നതിനും പുനർ നിർമിക്കുന്നതിനും അനുമതി നൽകാനുള്ള പൂർണമായ അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇപ്പോഴുള്ള വ്യവസ്ഥപ്രകാരം ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് കളക്ടറുടെ അനുമതി വേണമായിരുന്നു.

പുതിയ വ്യവസ്ഥ പെന്തെക്കോസ്ത് സഭകൾക്ക് വളരെ ആശ്വാസകരമാണ്.
ദീർഘ കാലങ്ങൾ കളക്ടറേറ്റ് കയറിയിറങ്ങിയാൽ പോലും ലഭിക്കാത്ത നിയമക്കുരുക്കുകൾ ആയിരുന്നു സഭാ ഹാൾ നിർമ്മാണത്തിന് നിലവിലുണ്ടായിരുന്നത്.
എന്നാൽ പല സ്ഥലങ്ങളിലും തദ്ദേശസ്ഥാപനങ്ങൾ തന്നെ ആരാധനാലയ നിർമ്മാണത്തിന് അനുമതി നിഷേധിക്കുന്നത്. ഭൂരിപക്ഷം വരുന്ന മറ്റ് മതസ്ഥരുടെയോ സാമുദായിക സഭകളുടെയോ എതിർപ്പുകൾ നേരിടേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ സംഘടിതരല്ലാത്ത പെന്തെക്കോസ്ത് സഭകളെ തഴയുന്നത് തദ്ദേശഭരണസ്ഥാപനങ്ങളുടെ പതിവായി മാറിയിരിക്കുന്നു.

ഇങ്ങനെയുള്ള സാഹചര്യങ്ങളെ അതിജീവിക്കുവാൻ പഞ്ചായത്ത്, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലുള്ള സഭകൾ ഒന്നിച്ചുനിന്ന് പ്രവർത്തിക്കേണ്ടത് വളരെ അനിവാര്യമാണ്. പെന്തെക്കോസ്ത് ഐക്യം എക്കാലത്തേക്കാളും അത്യാവശ്യമായിരിക്കുന്നു.

-Advertisement-

You might also like
Comments
Loading...