ഫെലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇന്ത്യയുടെ പതിനാറാമത് ഡോൾവൻ കൺവൻഷൻ ഇന്നു മുതൽ

ഗുജറാത്ത്: ഫെലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇന്ത്യയുടെ പതിനാറാമത് വാർഷിക സമ്മേളനം ഫെബ്രുവരി 11 ഇന്ന് മുതൽ 14 വരെ ഫെലോഷിപ്പ് ആശ്രം നഗർ ഡോൾവനിൽ നടക്കും. വടക്കേ ഇന്ത്യയിലെ വലിയ ആത്മീക സമ്മേളനങ്ങളിൽ ഒന്നായ ഡോൾവൻ കൺവൻഷൻ ഗവണ്മെന്റിന്റെ എല്ലാ പ്രോട്ടോക്കോളും പാലിച്ച് നടക്കും. അനുഗ്രഹീത ശുശ്രൂഷകരായ പാസ്റ്റർ എം എസ്. സാമുവേൽ, പാസ്റ്റർ സാക് വർഗ്ഗീസ്, പാസ്റ്റർ ആമോസ് സിംഗ്, പാസ്റ്റർ നൂറുദ്ദീൻ മുള്ള, പാസ്റ്റർ ജേക്കബ് തോമസ്, പാസ്റ്റർ ജേക്കബ് മാത്യു, പാസ്റ്റർ. ജോൺ പുളിവേലിൽ, പാസ്റ്റർ ജാക്സൺ കുര്യൻ തുടങ്ങിയവർ വചന പ്രഘോഷണവും, പാസ്റ്റർ സ്റ്റാൻലി കുമളിയും ഫെല്ലോഷിപ്പ് ആശ്രം ക്വയറും ഗാനശുശ്രുഷയും നിർവ്വഹിക്കും.
കേഫാ റ്റി.വിയിലും മറ്റു ക്രിസ്‌തീയ ഓൺലൈൻ പ്ലാറ്റഫോമിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

-ADVERTISEMENT-

You might also like
Comments
Loading...