ക്രൈസ്തവ എഴുത്തുപുര സൗരാഷ്ട്ര – കച്ച് യൂണിറ്റ് ആരംഭിച്ചു

അഹമ്മദാബാദ്/(ഗുജറാത്ത്): ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന്റെ രണ്ടാമത്തെ യൂണിറ്റായ സൗരാഷ്ട്ര- കച്ച് യൂണിറ്റ് ഫെബ്രുവരി 9 ഇന്നലെ ആരംഭിച്ചു. ചാപ്റ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ടൈറ്റസ് കെ.ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങ് അപ്പർ റൂം കോർഡിനേറ്റർ
പാസ്റ്റർ പ്രസന്നകുമാർ പ്രാർത്ഥിച്ച് ആരംഭിച്ചു. കെ.ഇ ഗുജറാത്ത് വൈസ് പ്രസിഡന്റ് പാസ്റ്റർ ബിനുമോൻ ബേബി സ്വാഗതം അറിയിച്ചു. കെ.ഇ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോൺ പി തോമസ് യൂണിറ്റ് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു. ഗുജറാത്തിലെ ഏറ്റവും വലിയ പ്രദേശമായ സൗരാഷ്ട്രയിലെ ചരിത്രമുറങ്ങുന്ന മേഖലകളിൽ സുവിശേഷത്തിന്റെയും ദൈവസ്നേഹത്തിന്റെയും ചരിത്രമെഴുതുവാൻ കെ.ഇയുടെ പ്രവർത്തനങ്ങൾക്ക് കഴിയട്ടെ എന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർപ്പിച്ചു. ഗാനശുശ്രൂഷയ്ക്കു ബ്രദർ എബിൻ അല്ക്സ് (കാനഡ) നേതൃത്വം നൽകി. കെ.ഇ ഗുജറാത്ത് ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ഷിബു മാത്യു പുതിയ യൂണിറ്റ് ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തി. സൗരാഷ്ട്ര – കച്ച് യൂണിറ്റ് ഭാരവാഹികൾ: പാസ്റ്റർ റെജി എബ്രഹാം ജാംനഗർ ( പ്രസിഡന്റ്), ബ്രദർ ജോൺ തോമസ്സ് ഗാന്ധിധാം, ബ്രദർ ഷിബു ഡാനിയേൽ രാജ്കോട്ട് ( വൈസ് പ്രസിഡന്റ്ന്മാർ) ബ്രദർ സാം റ്റി വർഗീസ് രാജ്കോട്ട് (സെക്രട്ടറി), ബ്രദർ സ്റ്റാൻലി സാമുവേൽ ഭാവ്നഗർ ( ജോയിന്റ് സെക്രട്ടറി), ബ്രദർ സോളമൻ രാജു ഗാന്ധിധാം (ട്രഷറാർ), ബ്രദർ ഡേവിഡ് സാമുവേൽ കാലായിൽ ജാംനഗർ (ഇവാഞ്ചലിസം), ബ്രദർ മോബിൻ മോനച്ചൻ രാജ്കോട്ട് (മീഡിയ), പാസ്റ്റർ ആശിഷ് പി ജോസ് ഭുജ്ജ് (അപ്പർ റൂം), പാസ്റ്റർ ജോയൽ സോളമൻ സുരേന്ദ്രനഗർ, ബ്രദർ ആബേൽ സാം ഫിലിപ്പ് രാജ്കോട്ട് (കമ്മറ്റി മെമ്പേഴ്സ്). കെ.ഇ പ്രൊജക്റ്റ് ഡയറക്ടർ പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട് യൂണിറ്റ് ഭാരവാഹികളെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു. യു.കെ ചാപ്റ്റർ സെക്രട്ടറി ബ്രദർ പ്രിൻസ് യോഹന്നാൻ, കെ.ഇ ഗുജറാത്ത് ചാപ്റ്റർ ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ ജോബി റ്റി രാജൻ, ബ്രദർ തങ്കച്ചൻ ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. ചാപ്റ്റർ സെക്രട്ടറി പാസ്റ്റർ രാജേഷ് മത്തായി നന്ദി അറിയിച്ചു. കെ.ഇ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോൺ.പി. തോമസ്സ് സമാപന പ്രാർത്ഥനയും ആശിർവാദവും നൽകി.

-ADVERTISEMENT-

You might also like