അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ നാളെ മുതൽ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ നാളെ മുതൽ ആരംഭിക്കും. ഫെബ്രുവരി 14 വരെയാണ് യോഗങ്ങൾ നടക്കുന്നത്. എല്ലാ ദിവസവും കൺവൻഷൻ വൈകുന്നേരം 6 മണിമുതൽ 9 മണിവരെ ഓൺലൈൻ വഴിയാണ് നടത്തപ്പെടുന്നത്. എ. ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി. എസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധരായ റവ.ഡോ. കെ. ജെ മാത്യു, റവ. ടി. ജെ ശാമുവേൽ, റവ. ജോൺസൺ വർഗീസ് (ബാംഗ്ലൂർ), റവ. ടി. വി പൗലോസ്, റവ. എ രാജൻ എന്നിവർ ദൈവവചനം സംസാരിക്കും. ഫെബ്രുവരി 14 ഞാറാഴ്ച്ച രാവിലെ 9 മുതൽ 12:30 വരെ പൊതു സഭായോഗം ഉണ്ടായിരിക്കും.

എ. ജി ക്വയറിനോപ്പം ഡോ.ബ്ലെസ്സൺ മേമന ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. ഹാർവെസ്റ്റ് ടിവിയിലും, ക്രൈസ്തവ എഴുത്തുപുരയിലും കൺവൻഷൻ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading