തിരുവല്ലയിലെ അപകടത്തിൽ രക്ഷനായ ജോബിന് ആദരവും സഹായ വാഗ്ദാനവും നൽകി ജോയ് ആലുക്കാസ്

തിരുവല്ല: തിരുവല്ല ഇടിഞ്ഞില്ലത്ത് നടന്ന കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപെട്ട് കുടുങ്ങിപ്പോവുമായിരുന്ന കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ നാരകത്താനി ജോബ്.കെ.തോമസിനെ ജോയ് ആലുക്കാസ് ഫൗണ്ടേഷന് വേണ്ടി തിരുവല്ല ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ.വി.റാഫേൽ മെമെന്റോയും പൊന്നാടയും നൽകി ആദരിച്ചു.
ജോയ്ആലുക്കാസ് പി.ആർ.ഓ ടി.സി. ലോറൻസ്, റിബിൻ തിരുവല്ല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

post watermark60x60

ചുഴന ഐ.പി.സി ശാലേം സഭാംഗവും സണ്ടേസ്കൂൾ അദ്ധ്യാപകനുമാണ് നാരകത്താനി സ്വദേശിയായ ജോബ്.

അപകട ദിവസം റോഡരികെ ഫോൺവിളിക്കുന്നതിനിടയിലാണ് നിയന്ത്രണം തെറ്റിയ ബസ് കുതിച്ചുവരുന്നത് ജോബ് കാണുന്നത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകന്റെ മകന്റെ കൈക്കുപിടിച്ച് റോഡിലേക്ക് ചാടിമാറി.

Download Our Android App | iOS App

ഒരു നിമിഷം വൈകിയിരുന്നെങ്കിൽ അപകടത്തിൽപ്പെട്ട ബസിന്റെ ചക്രങ്ങൾക്കടിയിൽ കുടുങ്ങിപ്പോകുമായിരുന്നു.

അപകടം നടന്ന കെട്ടിടത്തിന്റെ മുകൾനിലയിലുള്ള ട്രോഫി മാളിൽ മെമന്റോ ഓർഡർ ചെയ്യാൻ പോയതായിരുന്നു ജോബും സഹപ്രവർത്തകനായ കവിയൂർ പരുത്തിമൂട്ടിൽ സാലു വർഗീസിന്റെ മകൻ സാം പി.സാലു(ആറാം ക്ലാസ് വിദ്യാർഥി)വും. ഓർഡർ നൽകിയശേഷം താഴെയെത്തി ഫോൺവിളിക്കുന്നതിനിടെയാണ് അപകടം.

നിയന്ത്രണംതെറ്റി ബസ് വരുന്നത് കണ്ടപ്പോൾ കുട്ടിയുടെ കൈക്കുപിടിച്ച് റോഡിന്റെ ഭാഗത്തേക്ക് മാറി. കെട്ടിടത്തിലെ സി.സി. ക്യാമറയിൽ ഇരുവരും ചാടിമാറുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ബസിടിച്ച് ജോബിന്റെ നിർത്തിവെച്ചിരുന്ന സ്‌കൂട്ടർ ആറ് മീറ്ററോളം ദൂരത്തേക്ക് തെറിച്ചുപോയി. സ്‌കൂട്ടറിന്റെ മുൻഭാഗം തകരുകയും ചെയ്തു.മനോരമ, മാതൃഭൂമി,മംഗളം, കേരള കൗമുദി ഏജൻറ് ആണ് ജോബ്.
അതേ സമയം തന്നെ തിമഥി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രവർത്തകനുമാണ്.
തൻ്റെ ഉപജീവനമാർഗമായ സ്കൂട്ടറിന് വലിയ തുകയുടെ പണി ആവശ്യമായിരുന്നു. ഇപ്പോൾ സഹായഹസ്തവുമായി ജോയ് ആലുക്കാസ് എത്തിയതിൻ്റെ സന്തോഷത്തിലാണ് ജോബ്.

-ADVERTISEMENT-

You might also like