പുറപ്പാട് 33:22
എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കി ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറെക്കും.
വാക്യം 23: പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.
Download Our Android App | iOS App
മോശയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ദൈവതേജസ് അടുത്തു കാണുക എന്നത്. ഇതു അസാധ്യമെങ്കിലും തന്റെ ആഗ്രഹത്തെ മാനിച്ചു ദൈവം മോശയോട് പറഞ്ഞു, നീ ഒരു പാറയുടെ വിടവിൽ നിൽക്കുക. ദൈവ തേജസിന്റെ ഒരു ഭാഗം മാത്രമേ മോശയ്ക്കു കാണാൻ കഴിഞ്ഞുള്ളു. പ്രിയരെ, ദൈവത്തെ അവന്റെ പൂർണ്ണ മഹത്വത്തിൽ ആർക്കും കാണാൻ കഴിയില്ല. ഇപ്പോൾ നാം കേൾക്കുന്നതും അറിയുന്നതുമെല്ലാം അംശമായിട്ടാണ്. അന്ന് നാം ഉള്ളതുപോലെ അറിയുകയും കാണുകയും ചെയ്യും.

ധ്യാനം: പുറപ്പാട് 33
ജെ പി വെണ്ണിക്കുളം