ക്രൈസ്തവ എഴുത്തുപുര കാനഡ റിവൈവൽ മീറ്റിംഗ് സമാപിച്ചു

 

post watermark60x60

ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്റർ അപ്പർ റൂമിന്റെ ആഭിമുഖ്യത്തിൽ ജനുവരി 31 ഞായറാഴ്ച വൈകിട്ട് 7.30 മുതൽ 9.00 വരെ റിവൈവൽ മീറ്റിംഗ്‌ സൂമിലൂടെ നടത്തുവാൻ ദൈവം സഹായിച്ചു. ഇ മീറ്റിംഗിൽ അപ്പർ റൂം കോ ഓർഡിനേറ്റർ സജു യോഹന്നാൻ അദ്ധ്യക്ഷത വഹിക്കുകയും ബ്രദർ ഷെബു തരകൻ പ്രാർത്ഥിച്ചു ആരംഭിച്ചു.


അനുഗ്രഹീത ഗായകൻ സുവിശേഷകൻ എബിൻ അലക്സ് ആത്മനിറവിൽ സംഗീത ശുശ്രുഷകൾക്കു നേതൃത്ത്വം നൽകി. സഹോദരൻ ബെനിസൺ ബേബിയുടെ സാനിധ്യവും സംഗീതവും അനുഗ്രഹമായിരുന്നു.

Download Our Android App | iOS App


ക്രൈസ്തവ ലോകത്തിലെ അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ)
ക്രിസ്തിയ ജീവിതത്തിൽ നല്ല ഇടയനായ ക്രിസ്തുവിനോടൊപ്പം ഉള്ള വാസത്തിന്റെയും അതിന്റെ ആവശ്യകതയെയും പറ്റി
23 സങ്കിർത്തനം 5 വാക്യം ആസ്പദമാക്കി
ദൈവവചനത്തിൽ നിന്നും സംസാരിച്ചു. തുടർന്ന് പാസ്റ്റർ സാമുവേൽ ഡാനിയേൽ പ്രാർത്ഥിച്ചു ആശിർവാദം പറയുകയും ചെയ്തു. പ്രസ്തുത മീറ്റിങ്ങിൽ മാനേജ്‌മന്റ് ടീമിലും, വിവിധ ചാപ്റ്ററുകളുടേയും യൂണിറ്റുകളുടെയും നേതൃത്വം നൽകുന്ന പ്രിയപ്പെട്ടവർക്കും കൂടിവരുവാനും ഈ മീറ്റിംഗ് വിവിധ പ്ലാറ്റഫോമിലൂടെ യൂടൂബ്/ഫെയ്സ് ബുക്ക് വഴി ലൈവ് ടെലികാസ്റ് ചെയ്യുവാനും ദൈവം സഹായിച്ചു.

-ADVERTISEMENT-

You might also like