ഷാർജ: യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് യു.എ.ഇയുടെ പുതിയ ഭരണസമതിക്ക് തുടക്കമായി.
ജനുവരി 30 ശനിയാഴ്ച വൈകിട്ട് ഷർജ വർഷിപ്പ് സെൻ്ററിൽ വെച്ച് നടന്ന യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് യു.എ.ഇയുടെ വാർഷിക പൊതു യോഗത്തിൽ ആണ് പുതിയ ഭരണസമതിയെ തിരഞ്ഞെടുത്തത്.
കേരളത്തിൽ നിന്നും യു. എ. ഇ. യിൽ വന്നു പാർക്കുന്ന മലയാളികളായ പെന്തക്കോസ്ത് വിശ്വാസികളുടെ ഐക്യ കൂട്ടായ്മയാണ് യു. പി. എഫ്. 1982 ൽ ആരംഭിച്ച യു. പി. എഫി ൽ യു. എ. ഇ. യുടെ 7 എമിറേറ്റ്സുകളിലും ഉള്ള 66 സഭകൾ ചേർന്ന് പ്രവർത്തിക്കുന്നു.
Download Our Android App | iOS App
2021 – 2022 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികൾ:
പ്രസിഡൻറ് – പാസ്റ്റർ കോശി ഉമ്മൻ, വൈസ് പ്രസിഡൻറ് – പാസ്റ്റർ നിബു മാത്‌സൺ , സെക്രട്ടറി-ബ്രദർ റോബിൻസ് കീച്ചേരി, ട്രഷറർ – ബ്രദർ ബെന്നി എബ്രഹാം, ജോയിൻറ് സെക്രട്ടറി – ബ്രദർ ബ്ലസൻ ഡാനിയേൽ, ജോയിൻറ് ട്രഷറർ- ബ്രദർ ജേക്കബ് ജോൺസൺ ഓഡിറ്റർമാർ- ബ്രദർ ജെയിൻ വി ജോൺ, ജെയ്സൺ, ജനറൽ കോർഡിനേറ്റർ-
ബ്രദർ ടോജോ തോമസ്; ക്യാമ്പ് കോർഡിനേറ്റർമാർ: പാസ്റ്റർ ദിലൂ ജോൺ, പാസ്റ്റർ ബിനു ജോൺ, ബ്രദർ ജിബു മാത്യൂ, മീഡിയ കോർഡിനേറ്റർ- പാസ്റ്റർ ജോൺ കോശി.