വൈദികൻ നേടിയത് രണ്ട് അംഗീകാരങ്ങൾ

ദൈവീക ചിന്തകൾക്കൊപ്പം വിജ്ഞാനവും

അടൂർ: ദൈവീക ചിന്തകൾക്കൊപ്പം അറിവിനും വിജ്ഞാനത്തിനും കൂടി പ്രാധാന്യം നൽകിയപ്പോൾ വൈദികനായ ഡോ.റിഞ്ചു പി.കോശിയെ തേടിയെത്തിയത് ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് അംഗീകാരങ്ങൾ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അടൂർ കടമ്പനാട് വൈദികസംഘം സെക്രട്ടറി, കടമ്പനാട് സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി, കടമ്പനാട് സെൻറ് തോമസ് ഹയർ
സെക്കൻഡറി സ്കൂൾ കൊമേഴ്സ് വിഭാഗം അധ്യാപകൻ, നാഷണൽ സർവീസ് സ്ക്രീം പ്രോഗ്രാം ഓഫീസർ എന്നീ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നു. ക്വിസ് മാസ്റ്ററും പ്രഭാഷകനും ഗ്രന്ഥകർത്താവുമാണ്.
ലോക്ഡൗൺ സമയത്ത് വീട്ടിലിരിക്കുന്നവരുടെ വിരസതയകറ്റാൻ തുടങ്ങിയ ആലോചനയാണ് ലൈവ് ക്വിസ് മത്സരം എന്ന ആശയത്തിലേക്ക് എത്തിച്ചത്. ഫെയ്സ് ബുക്കിലും യൂട്യൂബിലുമായിട്ടാണ് ക്വിസ് മത്സരം ആരംഭിച്ചത്. ഇത് പിന്നീട് ആളുകൾക്കിടയിൽ പ്രചാരം നേടി. 20 ചോദ്യങ്ങളാണ് ഓരോ ദിവസവും ഉൾക്കൊള്ളിച്ചിരിക്കുന്നത്.10 ചോദ്യങ്ങൾ വിശുദ്ധ വേദപുസ്തകത്തിൽ നിന്നും 10 ചോദ്യങ്ങൾ പൊതുവിജ്ഞാനത്തിൽ
നിന്നും എന്ന ക്രമത്തിലായിരുന്നു. ഉത്തരങ്ങൾ കമന്റ് ആയി പ്രേക്ഷകർ രേഖപ്പെടുത്തുകയും ആദ്യം ശരിയുത്തരം കമന്റ് ചെയ്യുന്ന ആളെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്യും. തുടർന്ന് 20 പേരിൽനിന്ന് നറുക്കെടുപ്പിലൂടെ രണ്ടുപേർക്ക് 200 രൂപ വിലവരുന്ന പുസ്തക
ങ്ങൾ സമ്മാനമായി നൽകി. ഓരോ സീസണി
ലും നടക്കുന്ന മെഗാ തിരഞ്ഞെടുപ്പുകളിൽനി
ന്ന് അഞ്ച് പേർക്ക് 2000 രൂപ വീതം സമ്മാനം
നൽകുന്നു. സീസൺ ഒന്ന് 100 ദിവസം കൊണ്ടും സീസൺ രണ്ട് 118 ദിവസം കൊണ്ടും പൂർത്തീകരിച്ചു. ഇപ്പോൾ മൂന്നാം സീസണിൽ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം വ്യത്യസ്തമായ മത്സരം മുടങ്ങാതെ നടത്തുന്നത് പരിഗണിച്ച് ആദ്യം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് അംഗീകാരം ലഭിച്ചു. തുടർന്നാണ് ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ് അംഗീകാരം ലഭിച്ചത്. ഇതിൽ എഷ്യാ
ബുക്ക് ഓഫ് റെക്കോഡിൽ ഗ്രാൻഡ്മാസ്റ്റർ പദവികൂടി ലഭിച്ചു. അടൂർ മണക്കാല സ്വദേശിയാണ്.

-ADVERTISEMENT-

You might also like