ക്രൈസ്തവ എഴുത്തുപുരയുടെ തിരുവനന്തപുരം യൂണിറ്റ് വൈസ് പ്രസിഡൻ്റ് ആർ.കെ അനിൽകുമാറിന് സംസ്കാര എ. അയ്യപ്പൻ കാവ്യപുരസ്കാരം ലഭിച്ചു

നെയ്യാറ്റിൻകര: ക്രൈസ്തവ എഴുത്തുപുരയുടെ തിരുവനന്തപുരം യൂണിറ്റ് വൈസ് പ്രസിഡൻ്റ് ആർ.കെ അനിൽകുമാറിന് സംസ്കാര എ. അയ്യപ്പൻ കാവ്യപുരസ്കാരം ലഭിച്ചു. വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂൾ അങ്കണത്തിൽ വച്ച് നടന്ന, തിരുവനന്തപുരത്തെ സംസ്കാര സാഹിത്യ വേദിയുടെ ആറാമത് വാർഷികത്തോടനുബന്ധിച്ചുള്ള വിവിധ മേഖലകളിലെ അവാർഡ് വിതരണ വേദിയിൽ നിരവധി സാംസ്കാരിക – സാഹിത്യ പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ സുനിൽ സി.ഇയിൽ നിന്നാണ് അവാർഡ് ഏറ്റ് വാങ്ങിയത്.
കവി, ഗാനരചയിതാവ്, എഴുത്തുകാരൻ, പ്രഭാഷകൻ, അദ്ധ്യാപകൻ, മോട്ടിവേഷൻ സ്പീക്കർ എന്നീ നിലകളിൽ ശ്രദ്ധേയനായ ആർ.കെ. അനിൽകുമാർ എഴുതിയ ക്രിസ്തീയ ഭക്തിഗാനങ്ങൾ ഓഡിയോ, വീഡിയോ രൂപത്തിൽ റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്.

-ADVERTISEMENT-

You might also like