സങ്കീർത്തനങ്ങൾ 92:12
നീതിമാൻ പനപോലെ തഴെക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.
Download Our Android App | iOS App
നീതിമാന്റെ വളർച്ചയെ പനയോടും ദേവദാരുവോടും ഉപമിച്ചിരിക്കുകയാണ്. ഇതിൽ ദേവദാരുവിനെക്കുറിച്ചു നമുക്ക് നോക്കാം. ഏറ്റവും വലിയൊരു മരമാണ് ദേവദാരു. 70 മുതൽ 80 അടി വരെ പൊക്കത്തിൽ വളരുന്ന വൃക്ഷം. ഇടതൂർന്ന വൃക്ഷശിഖരങ്ങൾ ഇതിന്റെ ആകർഷണമാണ്. ഇതിന്റെ തടി കടുപ്പവും കയ്പ്പും നിറഞ്ഞതായതുകൊണ്ടു കീടങ്ങളുടെ ആക്രമണം ഉണ്ടാകാറില്ല. ഏകദേശം 2000 വർഷം വരെ കേടുകൂടാതെ ഈ തടി സൂക്ഷിക്കാനാകുമെന്നു പറയുന്നു. ഇതാണ് ദേവദാരു എങ്കിൽ ഒരു നീതിമാൻ എത്രയധികം ആയിരിക്കുമെന്ന് മനസിലായില്ലേ?

ധ്യാനം: സങ്കീർത്തനങ്ങൾ 92
ജെ.പി വെണ്ണിക്കുളം