ഐ.പി.സി നോർത്തേൺ റീജിയൻ പി.വൈ.പി.എ ഏകദിന സെമിനാർ: ‘കിംഗ്ഡം ഇംപാക്ട് 2021’

ന്യൂഡൽഹി: ഐ.പി.സി നോർത്തേൺ റീജിയൺ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ ജനുവരി 26ന് ‘കിംഗ്ഡം ഇംപാക്ട് 2021’ എന്ന പേരിൽ ഏകദിന സെമിനാർ നടത്തപ്പെടുന്നു. ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണി വരെ സൂം പ്ലാറ്റ് ഫോമിൽ ആയിരിക്കും സെമിനാർ നടക്കുന്നത്. “മുഖാവരണം ഇല്ലാത്ത ക്രിസ്തീയ ജീവിതം” (Unmasked Christian Life) എന്നതാണ് പ്രധാന ചിന്താവിഷയം. അർത്ഥവത്തായ ഗാനങ്ങൾ ഉൾക്കൊള്ളുന്ന ആരാധന, ആഴമേറിയ വചനധ്യാനം, സംശയ നിവാരണത്തിനുള്ള ചോദ്യോത്തര വേള തുടങ്ങി വിവിധ സെക്ഷനുകൾ ആയിട്ടാണ് സെമിനാർ ക്രമീകരിച്ചിരിക്കുന്നത്. ഡോ. സജികുമാർ. കെ.പി ഈ സെമിനാറിൽ മുഖ്യ സന്ദേശം നൽകുന്നതായിരിക്കും.
ഐ.പി.സി എൻ.ആർ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കുന്നതാണ്. ഐ.പി.സി എൻ.ആർ പി.വൈ.പി.എയുടെ നേതൃത്വത്തിൽ നടന്ന ‘അമേസിംഗ് ഗ്രേസ്’ എന്ന ഓൺലൈൻ ഗാന മത്സരത്തിൻ്റെ വിജയികൾക്ക് ഉള്ള അവാർഡ് ദാനവും നടക്കുന്നതാണ്. ഇന്ത്യയിലും നേപ്പാളിലും ഉള്ള ഐ.പി.സി എൻ.ആർ സഭകളിലെ യുവജനങ്ങളുടെ ആത്മീക വളർച്ചയെ ലക്ഷ്യം വെച്ച് നടത്തുന്ന പ്രസ്തുത സെമിനാർ യുട്യൂബിലും ഫെയ്സ്ബുക്കിലും തത്സമയം വീക്ഷിക്കാവുന്നതാണ്. റീജിയൺ പി.വൈ.പി.എ ഭാരവാഹികളായ പാസ്റ്റർ എൻ.ജി.ജോൺ, പാസ്റ്റർ ജിജോ ജോർജ്, പാസ്റ്റർ പ്രമോദ് കെ. സെബാസ്റ്റ്യൻ ബ്രദർ ജയകൃഷ്ണൻ കൊട്ടേരി, ബ്രദർ സ്റ്റീഫൻ സാമുവൽ, ബ്രദർ സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ തുടങ്ങിയർ സെമിനാറിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

You might also like
Comments
Loading...