ഐ.പി.സി കായർത്തടുക്ക സഭയുടെ 25 മത് വാർഷികവും ശുശ്രൂഷക അനുമോദനവും മാസയോഗവും

മാഗ്ലൂർ: ഐ.പി.സി കർണാടക സ്റ്റേറ്റ് സൗത്ത് കാനറാ സെന്ററിലെ കായർത്തടുക്ക സഭയുടെ 25മത് സിൽവർ ജൂബിലിയും സൗത്ത് കാനറാ സെന്റർ മാസയോഗവും സമാപിച്ചു.
എബനെസർ ബൈബിൾ കോളേജ് ചെയർമാൻ പാസ്റ്റർ എൻ. കെ. ജോർജ്, എബെനെസർ ബൈബിൾ കോളേജ് അധ്യാപകൻ ആൽവിൻ എന്നിവർ
മലയാളത്തിലും, ഐ.പി.സി ഗിൽഗാൽ എലഹങ്ക ചർച്ച് പാസ്റ്റർ ഷിബു കെ മത്തായി തുളു ഭാഷയിലും ദൈവവചനം പങ്കുവെച്ചു. കീബോർഡിസ്റ്റ് ക്രിസ്റ്റി ഗാനശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു.
കായർത്തടുക്ക സഭയുടെ സിൽവർ ഗൂബിലിയുടെ ഭാഗമായി മുൻ ശുശ്രൂഷകന്മാരായ പാസ്റ്റർ മോൻസി, പാസ്റ്റർ ക്രിസ്തുദാസ്, പാസ്റ്റർ പി. എസ്. ജോസഫ്, പാസ്റ്റർ പി. പി. തോമസ്, പാസ്റ്റർ അനിയൻ വർഗീസ്, പാസ്റ്റർ ബ്ലെസ്സൺ എന്നിവരെ അനുമോദിക്കുകയും ചെയ്തു.

-ADVERTISEMENT-

You might also like