കെ.എ എബ്രഹാം ഒഴുമണ്ണിലിനെ (കോന്നി) ആദരിക്കുന്നു

കോന്നി: പെന്തെക്കോസ്ത് ആത്മായ പ്രവർത്തകരിൽ പ്രമുഖനായ കെ. എബ്രഹാം ഒഴുമണ്ണിലിനെ ആദരിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ സഭയുടെ ആത്മീയ-ഭൗതിക രംഗങ്ങളിൽ നൽകിയ വിലപ്പെട്ട സംഭാവനകളെ മുൻനിർത്തി ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ വിശ്വാസ സമൂഹവും, പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, പെന്തെക്കോസ്തൽ എജുക്കേഷൻ സൊസൈറ്റി, പെന്തെക്കോസ്തൽ യൂത്ത് കൗൺസിൽ എന്നി സംഘടനകളുടെ നേതൃത്വത്തിലാണ് ആദരിക്കുന്നത്.
നാളെ വൈകുന്നേരം നാലുമണിക്ക് കോന്നി ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ ഹാളിൽ വച്ച് നടക്കുന്ന അനുമോദന സമ്മേളനം ഇന്ത്യ ദൈവസഭ കേരള സ്റ്റേറ്റ് ഓവർസീർ റവ. സി.സി. തോമസ് ഉദ്ഘാടനം ചെയ്യും. റവ. പി എസ് ഫിലിപ്പ്, പാസ്റ്റർ ബെഞ്ചമിൻ, എൻ.എം രാജു, പാസ്റ്റർ പി.സി. ചെറിയാൻ, പാസ്റ്റർ പി.ജെ.ജെയിംസ്, പാസ്റ്റ൪.എ.മത്തായി, പാസ്റ്റർ.പി ജി മാത്യുസ്, ആന്റോ ആൻറണി എം.പി, അടൂർ പ്രകാശ് എം.പി, രാജു എബ്രഹാം എംഎൽഎ, കെ.യു. ജനീഷ് കുമാർ എംഎൽഎ, വീണ ജോർജ് എംഎൽഎ, റോബിൻ പീറ്റർ, സുലേഖ വി നായർ, സിന്ധു തുടങ്ങിയവർ യോഗത്തിൽ അഭിസംബോധന ചെയ്യും. പാസ്റ്റർ ബെനിസൺ മത്തായി, പാസ്റ്റർ എം.വി. ജോർജ്, പാസ്റ്റർ ബിജു ഫിലിപ്പ്, പാസ്റ്റർ ബിനു വർഗീസ് തുടങ്ങിയവർ യോഗത്തിൽ ആശംസകൾ അറിയിക്കും. സഭയുടെ സീനിയർ ശുശ്രൂഷകരായ പാസ്റ്റർ എ൯.എ.ജോർജ്, പാസ്റ്റർ ഒ.സി.സാമുവൽ എന്നിവരെയും യോഗത്തിൽ ആദരിക്കും. കോവിഡ്-19 മാനദണ്ഡങ്ങൾ അനുസരിച്ച് നടക്കുന്ന സമ്മേളനത്തിന് സാംസൺ ചെങ്ങന്നൂർ, എബ്രഹാം ഫിലിപ്പോസ്, എം.എം. ജോർജ്, പാസ്റ്റർ ജോസഫ് മാടപ്പള്ളി, രാജൻ കോലോത്ത് തുടങ്ങിയവർ നേതൃത്വം നൽകും.
പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥാപക നേതാക്കന്മാരിൽ ഒരാളായ കെ.എ എബ്രഹാം ഇപ്പോൾ വൈസ് ചെയർമാനാണ്. ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭയുടെ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ.ഒ.സി.കുഞ്ഞുമോന്റെ മകനായ കെ.എ എബ്രഹാമിനെ മുതിർന്നവർ അവറാച്ചൻ എന്നാണ് വിളിക്കുന്നത്. അദ്ദേഹം ഒരു വിദ്യാഭ്യാസ വിചക്ഷണ൯ കൂടിയാണ്. 1987 ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചെന്നീർക്കരയിൽ ആരംഭിച്ച ഷാലോം പബ്ലിക് സ്കൂൾ വിജയകരമായി മുന്നേറുന്നു. പുതിയ സഭകൾ ആരംഭിക്കുന്നതിനും അദ്ദേഹം ഏറെ ശുഷ്കാന്തി കാട്ടിയിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.