ഹെബ്രോൻ ഗോസ്പൽ തിയോളജിക്കൽ സെമിനാരിയുടെ മിഡിൽ ഈസ്റ്റ് സ്റ്റഡി സെന്ററിന് അനുഗൃഹീത തുടക്കം

തിരുവല്ല: തിരുവല്ലയിലെ കടപ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെബ്രോൻ ഗോസ്പൽ തിയോളജിക്കൽ കോളജിന്റെ 16 മത് എക്സ്റ്റൻഷൻ സ്റ്റഡി സെന്റർ ജനുവരി 19 ന്
മിഡിൽ ഈസ്റ്റിൽ പ്രവർത്തനമാരംഭിച്ചു.
ഇന്ത്യൻ സമയം രാത്രി 10 മണിക്ക് എച്ച്.ജി.റ്റി.സി തൃശ്ശൂർ മേഖലാ കോർഡിനേറ്റർ പാസ്റ്റർ ഷിബു വർഗീസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ് മിഡിൽ ഈസ്റ്റ് എക്സ്റ്റൻഷൻ സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കോവിഡ് കാലത്തും എച്ച്.ജി.റ്റി.സിക്ക് വെർച്വൽ പ്ലാറ്റ്ഫോമുകളിലൂടെ
അനേകരെ ദൈവവചനം ക്രമീകൃതമായി അഭ്യസിപ്പിക്കാൻ സാധിക്കുന്നത് ദൈവത്തിന്റെ പ്രത്യേക ഇടപെടലാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
രജിസ്ട്രാർ പാസ്റ്റർ സതീഷ് മാത്യു കോഴ്‌സുകളെക്കുറിച്ചുള്ള വിശദീകരണം നൽകി. മിഡിൽ ഈസ്റ്റ് കോർഡിനേറ്റേഴ്‌സ് പാസ്റ്റർ ഷൈജു വർഗീസ്, പാസ്റ്റർ ജോബി വർഗീസ് സുവി.ടോമി തുടങ്ങിയവർ അതത് മേഖലകളിലെ വേദ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി.
സ്ഥാപനത്തിന്റെ ചരിത്രപരമായ നാൾ വഴികളെക്കുറിച്ചുള്ള
പവർ പോയിന്റ് പ്രസന്റേഷൻ പാലക്കാട് കോർഡിനേറ്റർ പാസ്റ്റർ എബി ഡാനിയേൽ നിർവഹിച്ചു.
പാസ്റ്റർ അനീഷ് കൊല്ലംകോട് ആമുഖ സന്ദേശവും പാസ്റ്റർ പി.ജി.ഏബ്രഹാം സമാപന സന്ദേശവും നൽകി. കൃപാ വോയ്സും അഗാപ്പെ മ്യൂസിക് ബഹറിനും സംഗീത ശുശ്രൂഷ നിർവഹിച്ചു. സുവി.സുനു ഈപ്പൻ നന്ദി അറിയിച്ചു. പാസ്റ്റർ സാമു എലിക്കാട്ടൂർ പ്രാരംഭ പ്രാർത്ഥന നടത്തി. എച്ച്.ജി.റ്റി.സി വൈസ് പ്രിൻസിപ്പൽ പാസ്റ്റർ മാത്യൂ കുര്യന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ സമ്മേളനം സമാപിച്ചു.

-Advertisement-

You might also like
Comments
Loading...