റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷൻ ജനുവരി 21 മുതൽ

സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 200 പേർക്ക് പ്രവേശനം.

തിരുവല്ല: മദ്ധ്യതിരുവിതാംകൂറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല വാർഷിക സെന്റർ കൺവൻഷൻ ജനുവരി 21 വ്യാഴാഴ്ച മുതൽ 24 ഞായറാഴ്ച വരെ നടക്കും. സുവിശേഷ പ്രസംഗം, വേദപാഠം, പൊതുയോഗം, കാത്തിരിപ്പ് യോഗം, യുവജന മീറ്റിംഗ് എന്നിവയും തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള സെന്റർ ഫെയ്ത്ത് ഹോമിൽ നടക്കും.
കോവിഡിന്റെ സാഹചര്യത്തിൽ സർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിച്ച് ഒരേ സമയം 200 പേർക്ക് മാത്രമാണ് പ്രവേശനം.
സഭയുടെ സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. ഞായറാഴ്ച രാവിലെ 9 ന് സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും. തിരുവല്ല സെന്റർ പാസ്റ്റർ സി.എൽ സാമുവേൽ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ കെ.ജെ ഫിലിപ്പോസ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

-Advertisement-

You might also like
Comments
Loading...