97 – മത് കുമ്പനാട് ജനറൽ കൺവൻഷൻ നാളെ മുതൽ 24 വരെ

ദിവസവും ക്രൈസ്തവ എഴുത്തുപുരയുടെ ഫേസ്ബുക്ക് പേജിലുടെയും കേഫാ റ്റി.വിയുടെ യൂട്യൂബ് ചാനലിലൂടെയും തത്സമയം യോഗങ്ങൾ വീക്ഷിക്കാം

തിരുവല്ല: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ (ഐ.പി.സി) 97 – മത് കുമ്പനാട് ജനറൽ കൺവൻഷൻ നാളെ മുതൽ 24 വരെ ഹെബ്രോൻപുരത്ത് നടക്കും.
നാളെ വൈകിട്ട് 7ന് സഭാ ജനറൽ പ്രസിഡന്റ് റവ. ഡോ. വൽസൻ ഏബ്രഹാം ഉദ്ഘാടനം
ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷത വഹിക്കും. ദിവസവും വൈകിട്ട് 7 മുതൽ 9.30 വരെയായിരിക്കും
യോഗം. “ദൈവത്തിന്റെ പുതുവഴികൾ’ (യെശയ്യാവ്. 43:19) എന്നതാണ് ചിന്താവിഷയം. കോവിഡിന്റെ സാഹചര്യത്തിൽ ഓൺലൈനായാണ് കൺവൻഷൻ.
24ന് വൈകിട്ട് 7ന് സമാപന സമ്മേളനം നടക്കും. സോദരീ സമാജം സമ്മേളനം, ഹിന്ദി
സെഷൻ, പിവൈപിഎ സമ്മേളനം, യൂത്ത് അഡ്വാൻസ് എന്നിവ കൺവൻഷന്റെ ഭാഗമായി നടക്കും. വിവിധ സംഗീത ഗ്രൂപ്പുകൾ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം
നൽകും.
പാസ്റ്റർമാരായ സണ്ണി കുര്യൻ, ജോൺ കെ.മാത്യു, കെ.ജോയ്, രാജു ആനിക്കാട്, ടി.ഡി.ബാബു, കെ.ജെ.തോമസ്, എം.പി.ജോർജുകുട്ടി, ഷാജി ഡാനിയൽ, തോമസ് ഫിലിപ്പ്, ജേക്കബ് മാത്യു,
വി.ജെ.തോമസ്, സാബു വർഗീസ്, വർഗീസ് എബ്രഹാം, ഫിലിപ്പ് പി.തോമസ്, കെ.സി.ജോൺ, ഷിബു തോമസ്, ഡോ.തോംസൺ കെ മാത്യു, വിൽസൺ ജോസഫ്, ബാബു ചെറിയാൻ എന്നിവരാണ് പ്രധാന പ്രസംഗകരെന്ന് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ വർഗീസ് മത്തായി, ജോ.കൺവീനർ രാജൻ ആര്യപ്പള്ളി എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like