ഐ.പി.സി കുട്ടനാട് സെന്റർ ശുശ്രൂഷകനായി പാസ്റ്റർ മോനി ചെന്നിത്തല ചുമതലയേറ്റു

ആലപ്പുഴ: ഐ.പി.സി കണ്ണൂർ സെന്റർ ശുശ്രുഷകനായിരുന്ന പാസ്റ്റർ മോനി ചെന്നിത്തല ഐ.പി.സി കുട്ടനാട് സെന്ററിന്റെ ശുശ്രൂഷകനായി ചുമതലയേറ്റു.
പാസ്റ്റർ വി.ജി തോമസ്കുട്ടി ചുമതല ഒഴിഞ്ഞ സ്ഥാനത്തേക്കാണ് പാസ്റ്റർ മോനി ചെന്നിത്തല നിയമിതനായത്. ചാത്തങ്കരി ശാലേം ഗോസ്പൽ സെന്ററിൽ നടന്ന സ്വീകരണ മീറ്റിംഗിൽ ഐ.പി.സി കേരള സ്റ്റേറ്റ് ജോയിൻ സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡന്റ്‌ ഇൻ – ചാർജ് പാസ്റ്റർ സി.സി എബ്രഹാം മുഖ്യസന്ദേശം നൽകി. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ സമർപ്പണ ശുശ്രൂഷ നടത്തി. ജോൺ തോമസ്, പാസ്റ്റർ ജോസഫ്‌ ജോൺ, പാസ്റ്റർ സി.പി. രാജു എന്നിവർ ആശംസയും പാസ്റ്റർ കെ. ഫിലിപ്പ് നന്ദിയും അറിയിച്ചു.

 

-ADVERTISEMENT-

You might also like