വിവാഹത്തിന് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം ഉയർത്തി സർക്കാർ ഉത്തരവായി

കൊച്ചി: വിവാഹ ചടങ്ങുകൾക്കു ഇൻഡോറിൽ 50 പേരിൽ നിന്നും 100 പേർക്കും ഔട്ഡോറിൽ 200 പേർക്കും പങ്കെടുക്കൻ കേരള സർക്കാരിന്റെ അനുമതിയായി. കോവിഡ് പോട്ടോക്കോൾ പാലിച്ചു ഇത്രയും ആളുകളെ പങ്കെടുപ്പിക്കാം.
സംസ്ഥാനത്ത് മൂവായിരത്തോളം
ഓഡിറ്റോറിയങ്ങളും വിവാഹഹാളുകളും
കടുത്ത പ്രതിസന്ധിക്ക് ചെറിയ ആശ്വാസമായി ഈ ഉത്തരവ്.
കേന്ദ്ര സർക്കാർ ഉത്തരവനുസരിച്ച് ഓഡിറ്റോറിയങ്ങളുടെ പാതി ശേഷി
ഉപയോഗിക്കുകയോ പരമാവധി 200 പേരെ പ്രവേശിപ്പിക്കുകയോ ചെയ്യാം.
പക്ഷേ സംസ്ഥാന ഉത്തരവ് അനുസരിച്ച് വലിയ ഓഡിറ്റോറിയങ്ങൾക്കു പോലും 100 പേരിൽ കൂടുതൽ പ്രവേശിപ്പിക്കാനാവാത്തതിനാൽ വിവാഹങ്ങൾ നൂറു കണക്കിനാണു മാറ്റിവയ്ക്കപ്പെടുന്നത്. വധൂവരൻമാരുടെ ബന്ധുക്കൾ മാത്രമായാൽ പോലും മിക്ക കുടുംബങ്ങളിലും 250 പേരെങ്കിലും
പങ്കെടുക്കും എന്ന സ്ഥിതി ഉള്ളതിനാലാണ് മിക്ക വിവാഹങ്ങളും മാറ്റിവയ്ക്കപ്പെടുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.