ഇന്നത്തെ ചിന്ത : കൈപ്പിനെ സമാധാനമാക്കുന്നവൻ | ജെ. പി വെണ്ണിക്കുളം

യെശയ്യാ 38:17
സമാധാനത്തിന്നായി എനിക്കു അത്യന്തം കൈപ്പായതു ഭവിച്ചു; എങ്കിലും നീ എന്റെ സകലപാപങ്ങളെയും നിന്റെ പിറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ടു എന്റെ പ്രാണനെ നാശക്കുഴിയിൽനിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു.

News Middle Advt Banner

ഈ വാക്യത്തിന്റെ ആദ്യഭാഗമാണ് ഇന്നത്തെ ചിന്ത. ജീവിതത്തിൽ സംഭവിക്കുന്ന ചില തിക്താനുഭവങ്ങൾക്കു മുന്നിൽ മനുഷ്യൻ പ്രയാസപ്പെടാറുണ്ട്. എന്നാലും ഇങ്ങനെ വന്നു ഭവിച്ചല്ലോ എന്നു ചിന്തിക്കുന്നു. എന്നാൽ അല്പനേരത്തെക്കു കൈപ്പായി തോന്നിയത് പിന്നീട് സമാധാനത്തിനായി തീർന്നു എന്നു ഓർക്കുമ്പോൾ ഉള്ളം ആനന്ദത്താൽ നിറയും. ഇതു ദൈവത്താൽ സംഭവിക്കുന്നതാണെന്നു ഓർക്കുക.
നമ്മുടെ പാപങ്ങളെ മറക്കുന്നവൻ നിത്യസ്നേഹത്താൽ ചേർത്തുകൊള്ളുക തന്നെ ചെയ്യും.

ധ്യാനം: യെശയ്യാവ് 38
ജെ പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading