ഇന്നത്തെ ചിന്ത : സാമൂഹിക അനീതിയും പരിഹാരവും | ജെ. പി വെണ്ണിക്കുളം

നെഹെമ്യാവിന്റെ പുസ്തകത്തിൽ മതിൽ പണിയുടെ മദ്ധ്യേ സമ്പന്നരും ദരിദ്രരും തമ്മിൽ ഒരു സംഘർഷം ഉണ്ടായി. കഠിനമായ ക്ഷാമം നിമിത്തം ദരിദ്രർ സമ്പന്നരോട് പണം കടം വാങ്ങി. അതിനു അവർ അമിത പലിശ ഈടാക്കുകയും ചെയ്തു. ഇതു തിരിച്ചടയ്ക്കാൻ കഴിയാതെ ദരിദ്രർ കുഴങ്ങി. ഇക്കാര്യം അറിഞ്ഞ നെഹെമ്യാവ് പ്രമാണിമാരെയും പ്രഭുക്കന്മാരെയും ശാസിക്കുകയും ദരിദ്രരോട് കനിവ് തോന്നാൻ നിർദ്ദേശിക്കുകയും ചെയ്തു. അനീതിയെ നീതി കൊണ്ടു എങ്ങനെ നേരിടാം എന്ന ചിന്ത കൂടെ ഇവിടെ കാണാം.

Download Our Android App | iOS App

ധ്യാനം: നെഹെമ്യാവ് 5
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...