ഐ.പി.സി നോർത്തേൺ റീജിയൺ ശുശ്രൂഷക സമ്മേളനം നാളെ മുതൽ

ന്യൂഡൽഹി: ഐ.പി.സി നോർത്തേൺ റീജിയന്റെ ശുശ്രൂഷകന്മാരുടെ സമ്മേളനം നാളെ ആരംഭിക്കും. ജനുവരി 13, 14 തീയതികളിൽ രാവിലെ 10 മുതൽ 1 വരെയും വൈകിട്ട് 6 മുതൽ 8 വരെയും സൂം പ്ലാറ്റ്ഫോമിൽ ആയിരിക്കും യോഗങ്ങൾ നടക്കുന്നത്. പ്രസ്തുത കോൺഫറൻസിൽ പാസ്റ്റർ വി.ഒ.വർഗ്ഗീസ് (മുംബൈ) മുഖ്യാതിഥി ആയിരിക്കും. ഐ.പി.സി എൻ.ആർ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. ഇന്ത്യയിലും നേപ്പാളിലും ഉള്ള ഐ.പി.സി എൻ.ആർ സഭകളിലെ എല്ലാ പാസ്റ്റർമാരും സുവിശേഷ വേലയിൽ വ്യാപൃതരായിരിക്കുന്ന സഭാ വിശ്വാസികളും ഈ സമ്മേളനത്തിൽ സംബന്ധിക്കും. ഈ യോഗങ്ങളുടെ തത്സമയ സംപ്രേഷണം യുട്യൂബിലും ഫെയ്സ്ബുക്കിലും ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

You might also like